Evacuation | ജോഷിമഠിലെ ഭൂമി വിണ്ടുതാഴല്‍: സര്‍കാരിനെതിരെ പന്തംകൊളുത്തി പ്രതിഷേധം; 600 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഡെറാഡൂണ്‍: (www.kvartha.com) ഉത്തരാഖണ്ഡില്‍ തീര്‍ഥാടന നഗരമായ ബദ്‌രീനാഥിന്റെ കവാടമായ ജോഷിമഠ് പട്ടണത്തില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം തുടരുന്ന സാഹചര്യത്തില്‍ വിള്ളല്‍ വീണതും അപകടാവസ്ഥയിലുള്ളതുമായ വീടുകളില്‍ താമസിക്കുന്ന 600ഓളം കുടുംബങ്ങളെ ഉടന്‍ ഒഴിപ്പിക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിര്‍ദേശം നല്‍കി.
Aster mims 04/11/2022

ഭൂമിക്ക് വിള്ളല്‍വീണ പട്ടണം മുഖ്യമന്ത്രി സന്ദര്‍ശിക്കും. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഉള്ളതെല്ലാം പെറുക്കിക്കൂട്ടി ജോഷിമഠില്‍നിന്ന് പലായനം ചെയ്യാനുള്ള തത്രപ്പാടിലാണ് നാട്ടുകാര്‍. ഓരോ നിമിഷവും ഭൂമി വിണ്ടുതാഴുന്നത് തുടര്‍ന്നതോടെ വര്‍ഷങ്ങളുടെ അധ്വാനമാണ് നിമിഷങ്ങള്‍ക്കൊണ്ട് ഇല്ലാതാകുന്നത്.

ജോഷിമഠിലെ സിംഗ്ധര്‍ വാര്‍ഡില്‍ വെള്ളിയാഴ്ച വൈകീട്ട് ക്ഷേത്രം തകര്‍ന്നുവീണത് നിവാസികളുടെ പരിഭ്രാന്തി ഇരട്ടിപ്പിച്ചു. 570 വീടുകളില്‍ ഇതുവരെ വിള്ളലുകള്‍ വീണു. 3000ത്തിലേറെ വീടുകളാണ് അപകടാവസ്ഥയിലുള്ളത്. 50ഓളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. മൂന്നു ദിവസം മുമ്പ് ജലാശയം തകര്‍ന്ന മാര്‍വാറി പ്രദേശത്താണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.  

അതിനിടെ ചാര്‍ധാം ഓള്‍ വെതര്‍ റോഡ്, എന്‍ടിപിസിയുടെ തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു. ഏഷ്യയിലെ ഏറ്റവും വലിയ റോപ് വേയായ ഓലിയുടെ പ്രവര്‍ത്തനവും നിര്‍ത്തി. ഒരു വര്‍ഷത്തിലേറെയായി മണ്ണിടിച്ചില്‍ തുടരുന്നുണ്ടെങ്കിലും രണ്ടാഴ്ചക്കിടെയാണ് പ്രശ്‌നം രൂക്ഷമായത്. 

നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ (എന്‍ടിപിസി) അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് തങ്ങളെ തെരുവിലേക്ക് തള്ളിയിട്ടതെന്ന് ജോഷിമഠുകാര്‍ ആരോപിക്കുന്നു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സമുദ്രനിരപ്പില്‍നിന്ന് 6000 അടി ഉയരത്തിലാണ് ജോഷിമഠ്. അതിശൈത്യത്തോട് പോരാടി മുന്നോട്ട് പോകുമ്പോഴാണ് ഡിസംബര്‍ 24 മുതല്‍ ഭൂമിയില്‍ വിള്ളല്‍ പ്രകടമായി തുടങ്ങിയത്.

Evacuation | ജോഷിമഠിലെ ഭൂമി വിണ്ടുതാഴല്‍: സര്‍കാരിനെതിരെ പന്തംകൊളുത്തി പ്രതിഷേധം; 600 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി


ജനുവരി ആദ്യമായപ്പോഴേക്കും വീടുകള്‍ തകര്‍ന്നുവീഴാന്‍ തുടങ്ങി. വിവിധ പഠന റിപോര്‍ടുകളും പരിചയ സമ്പന്നരുടെ വാക്കുകളും അവഗണിച്ച് സര്‍കാര്‍ മുന്നോട്ടുപോയതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. 

അതേസമയം, കിടപ്പാടം നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ച സര്‍കാരിനെതിരെ വെള്ളിയാഴ്ച രാത്രി ജോഷിമഠ് നിവാസികള്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പുനരധിവാസം ആവശ്യപ്പെട്ടാണ് ജോഷിമഠം തഹസില്‍ദാര്‍ ഓഫിസിനു മുന്നില്‍ വെള്ളിയാഴ്ചയും ജനങ്ങള്‍ പ്രതിഷേധിച്ചത്.

Keywords:  News,National,India,Family,Uttarakhand,CM,Top-Headlines,Trending,Transport, House,Protesters,Protest, Joshimath: Uttarakhand CM orders immediate evacuation of 600 families
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia