Joshimath | ഒഴിപ്പിക്കല്‍ നടപടി തുടരുന്നതിനിടെ ആശങ്കാജനകമായ വിവരം പ്രസിദ്ധീകരിച്ചതില്‍ സര്‍കാരിന് അതൃപ്തി; ജോഷിമഠ് ഇടിഞ്ഞ് താഴുന്നുവെന്ന റിപോര്‍ട് പിന്‍വലിച്ച് ഐഎസ്ആര്‍ഒ; 'തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com) ഉത്തരാഖണ്ഡിലെ തീര്‍ഥാടന നഗരമായ ബദ്രീനാഥിന്റെ കവാടമായ ജോഷിമഠ് പട്ടണത്തില്‍ ഭൂമി പിളരുന്നത് വളരെ ദ്രുതഗതിയിലായെന്ന റിപോര്‍ട് ഐഎസ്ആര്‍ഒ പിന്‍വലിച്ചു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് റിപോര്‍ട് വെബ്‌സൈറ്റില്‍നിന്ന് നീക്കിയതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 
Aster mims 04/11/2022

2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ഏഴ് മാസത്തിനിടെ ജോഷിമഠിലെ ഭൂമി 9 സെന്റീമീറ്റര്‍ ഇടിഞ്ഞുതാണിരുന്നു. ഡിസംബര്‍ 27 മുതല്‍ 12 ദിവസം കൊണ്ട് ഒറ്റയടിക്ക് 5.4 സെന്റീമീറ്ററിന്റെ ഇടിവുണ്ടായെന്നും ഐഎസ്ആര്‍ഒയുടെ നാഷനല്‍ റിമോട് സെന്‍സിങ് സെന്റര്‍ (എന്‍ആര്‍എസ്സി) കണ്ടെത്തിയത്. 

ഈ പറഞ്ഞ റിപോര്‍ടാണ് സര്‍കാര്‍ ഇടപെടലിനെത്തുടര്‍ന്നു ഐഎസ്ആര്‍ഒ പിന്‍വലിച്ചത്. ഒഴിപ്പിക്കല്‍ നടപടി തുടരുന്നതിനിടെ ആശങ്കാജനകമായ റിപോര്‍ട് പ്രസിദ്ധീകരിച്ചതില്‍ ഉത്തരാഖണ്ഡ് സര്‍കാര്‍ അതൃപ്തി അറിയിച്ചിരുന്നു. 

Joshimath | ഒഴിപ്പിക്കല്‍ നടപടി തുടരുന്നതിനിടെ ആശങ്കാജനകമായ വിവരം പ്രസിദ്ധീകരിച്ചതില്‍ സര്‍കാരിന് അതൃപ്തി; ജോഷിമഠ് ഇടിഞ്ഞ് താഴുന്നുവെന്ന റിപോര്‍ട് പിന്‍വലിച്ച് ഐഎസ്ആര്‍ഒ; 'തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു'


മഞ്ഞുകട്ടയും ഒഴുകിയെത്തിയ മണ്ണും കൂടിച്ചേര്‍ന്ന ദുര്‍ബലമേഖലയാണ് ഉത്തരാഖണ്ഡിലെ ജോഷിമഠ്. ജനവാസമേറുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൂടുകയും ചെയ്തപ്പോള്‍ അത് ആ ലോലഭൂമിക്ക് താങ്ങാന്‍ പറ്റാതായി. അതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു പിന്നില്‍. പല വീടുകളും കെട്ടിടങ്ങളും വിള്ളലുകള്‍ വീണ് ഉപയോഗശൂന്യമായി. പ്രദേശത്തുനിന്നു ജനങ്ങളെ മാറ്റിപാര്‍പിക്കുന്നത് തുടരുകയാണ് ഉത്തരാഖണ്ഡ് സര്‍കാര്‍.

അതിനിടെ, ജോഷിമഠ് പ്രതിസന്ധിയെക്കുറിച്ചു മാധ്യമങ്ങളുമായി സംസാരിക്കില്ലെന്നു ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കുറിപ്പിറക്കി. സര്‍കാര്‍ സംവിധാനങ്ങളിറക്കുന്ന ഡേറ്റ സമൂഹമാധ്യമത്തിലൂടെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാകുന്നുവെന്നും ജനുവരി 12ലെ ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള യോഗത്തില്‍ ഉയര്‍ന്നുവന്നിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. 
മാധ്യമങ്ങളുമായി സംസാരിക്കരുതെന്ന് ശാസ്ത്രജ്ഞര്‍ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Keywords:  News,National,India,New Delhi,Uttarakhand,Report,ISRO,Government,Top-Headlines,Trending, Joshimath sinking: ISRO report on land subsidence goes missing from govt website
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia