Accidental Death | ജോഷിമഠില്‍ സഹായം വിതരണം ചെയ്ത് മടങ്ങിയ മലയാളി വൈദികന്‍ കാര്‍ കൊക്കയിലേക്ക് വീണ് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ജോഷിമഠില്‍ സഹായം വിതരണം ചെയ്ത് മടങ്ങിയ മലയാളി വൈദികന്‍ കാര്‍ കൊക്കയിലേക്ക് വീണ് മരിച്ചു. ബിജ്‌നോര്‍ രൂപതാംഗമായ ഫാ. മെല്‍വിന്‍ പള്ളിത്താഴത്ത് (31) ആണ് മരിച്ചത്. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയാണ്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. കാര്‍ മഞ്ഞില്‍ തെന്നി 500 അടി താഴേക്കു പതിക്കുകയായിരുന്നു എന്നാണ് വിവരം.
Aster mims 04/11/2022

Accidental Death | ജോഷിമഠില്‍ സഹായം വിതരണം ചെയ്ത് മടങ്ങിയ മലയാളി വൈദികന്‍ കാര്‍ കൊക്കയിലേക്ക് വീണ് മരിച്ചു

കഴിഞ്ഞ രണ്ടു ദിവസമായി ജോഷിമഠ് ഉള്‍പ്പെടുന്ന കമോലി ജില്ലയില്‍ കനത്ത മഞ്ഞുവീഴ്ചയും ഇടയ്ക്കിടെ മഴയും ഉണ്ടായിരുന്നു. അപകടസമയത്ത് മെല്‍വിനൊപ്പം മൂന്നു വൈദികരും ഉണ്ടായിരുന്നു. റോഡിലെ മഞ്ഞില്‍ വാഹനം തെന്നുകയും പിന്നിലോട്ടു പോകുകയുമായിരുന്നു. ഉടന്‍തന്നെ വാഹനത്തില്‍നിന്ന് രണ്ടു വൈദികര്‍ ഇറങ്ങുകയും ടയറിനുതാഴെ വലിയ കല്ലുകള്‍ ഇട്ട് വാഹനം തടയാന്‍ ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ വാഹനം പിന്നിലെ കൊക്കയില്‍ പതിക്കുകയായിരുന്നു. രാത്രി 10മണിയോടെ തിരച്ചില്‍ സംഘം മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ജോഷിമഠിലെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ത്തിനുശേഷം ഋഷികേശിലെ ആശുപത്രിയില്‍ എത്തിച്ചു.

Keywords: Joshimath: Malayali priest died in an accident, New Delhi, News, Accidental Death, Vehicles, Dead Body, Hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia