Protesters | ജോഷിമഠില്‍ ഹോടെലുകള്‍ പൊളിച്ചുമാറ്റുന്നതിനെതിരെ വന്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍; 100 കണക്കിന് വീടുകള്‍ക്കു വിള്ളലുണ്ടാകുമെന്നും സമരക്കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജോഷിമഠ്: (www.kvartha.com) ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം തുടരുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ വന്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍. മലരി ഇന്‍, മൗണ്ട് വ്യൂ എന്നീ ഹോടെലുകള്‍ പൊളിക്കുന്നതിനെ തിരെയാണു പ്രതിഷേധം. ഹോടെല്‍ പൊളിച്ചാല്‍ നൂറുകണക്കിനു വീടുകള്‍ക്കു വിള്ളലുണ്ടാകുമെന്നാണു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരുടെ വാദം.

എന്നാല്‍ ഹോടെലുകള്‍ പൊളിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് അധികൃതര്‍ക്ക്. ഹോടെലിനു സമീപം നിരവധി വീടുകളുണ്ട്. ഹോടെലുകള്‍ താഴേക്ക് ഇടിഞ്ഞുവീണാല്‍ ഈ വീടുകളും തകരും. അതിനാലാണു വിദഗ്ധ നിര്‍ദേശപ്രകാരം ഹോടെലുകള്‍ പൊളിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഹോടെല്‍ കെട്ടിടങ്ങള്‍ ചെരിഞ്ഞു നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന് (എന്‍ടിപിസി) എതിരെയാണു പ്രദേശവാസികളുടെ പ്രതിഷേധം. എന്‍ടിപിസിയുടെ തവോപന്‍വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയാണ് ദുരന്തത്തിനു കാരണമെന്ന് ഇവര്‍ ആരോപിച്ചു. എന്നാല്‍ ഇക്കാര്യം എന്‍ടിപിസി നിഷേധിച്ചു. പദ്ധതിയുടെ ഭാഗമായുള്ള തുരങ്കം ജോഷിമഠ് നഗരത്തിലൂടെ കടന്നുപോകുന്നില്ല. ഈ സമയങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തിയിട്ടില്ലെന്നും എന്‍ടിപിസി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇതുവരെ 678 കെട്ടിടങ്ങള്‍ സുരക്ഷിതമല്ലെന്നു കണ്ടെത്തി. കുറെപ്പേരെ ഒഴിപ്പിച്ചു. കെട്ടിടങ്ങള്‍ പൊളിക്കലും ആളുകളെ ഒഴിപ്പിക്കലും തുടരുകയാണ്. സംസ്ഥാന ദുരന്തപ്രതികരണ സേനയുടെ എട്ടു ടീമും ദേശീയ ദുരന്തപ്രതികരണ സേനയുടെ ഒരു ടീമും പൊലീസും മറ്റും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. 

Protesters | ജോഷിമഠില്‍ ഹോടെലുകള്‍ പൊളിച്ചുമാറ്റുന്നതിനെതിരെ വന്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍; 100 കണക്കിന് വീടുകള്‍ക്കു വിള്ളലുണ്ടാകുമെന്നും സമരക്കാര്‍

ആവശ്യമെങ്കില്‍ കൂടുതല്‍ പ്രദേശങ്ങള്‍ സീല്‍ ചെയ്യും. ശാസ്ത്രീയ പരിശോധനയും പഠനവും തുടരുകയാണെന്നും ഡിജിപി അശോക് കുമാര്‍ പറഞ്ഞു. ഉപഗ്രഹ സഹായത്തോടെ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ 4000ലേറെ പേരെയാണ് ഇതിനകം ജോഷിമഠില്‍ നിന്നു മാറ്റിപ്പാര്‍പ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Joshimath land subsidence: 678 buildings marked 'unsafe', angry locals protest, Protesters, Trending, Hotel, Natives, Building Collapse, Allegation, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia