Tripura | ത്രിപുരയിൽ ബിജെപിയെ തറപറ്റിക്കാൻ വൈരം മറന്ന് സിപിഎം – കോൺഗ്രസ് സംയുക്ത റാലി; പാർടി പതാകകൾക്ക് പകരം ഉപയോഗിച്ചത് ദേശീയ പതാക; സ്വതന്ത്രവും അക്രമരഹിതവുമായ തെരഞ്ഞെടുപ്പിന് ആഹ്വാനം
Jan 21, 2023, 16:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഗർത്തല: (www.kvartha.com) നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ത്രിപുരയിൽ സിപിഎമ്മും കോൺഗ്രസും സംയുക്ത റാലി നടത്തി. ഇരു പാർട്ടികളും തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വതന്ത്രവും അക്രമരഹിതവുമായ തെരഞ്ഞെടുപ്പിനായി ആഹ്വാനം ചെയ്തുകൊണ്ടാണ് തലസ്ഥാനമായ അഗർത്തലയിൽ റാലി നടന്നത്.
കോൺഗ്രസും സിപിഎമ്മും ചേർന്നുള്ള സെക്യുലർ ഡെമോക്രാറ്റിക് അലയൻസ് സംഘടിപ്പിച്ച റാലിയിൽ, എല്ലാവരുടെയും ചുണ്ടിൽ ഒരേയൊരു മുദ്രാവാക്യം മാത്രമായിരുന്നു, 'എന്റെ വോട്ട് എന്റെ അവകാശം'. ഇടതുമുന്നണിയുടെയും കോൺഗ്രസിന്റെയും മുൻനിര നേതാക്കളെല്ലാം റാലിയിൽ അണിനിരന്നു. റാലിയിൽ പാർട്ടി പതാകകൾ ഉപയോഗിച്ചില്ല. ദേശീയ പതാകയ്ക്കു മാത്രമായിരുന്നു സ്ഥാനം.
പ്രതിപക്ഷ നേതാവ് മണിക് സർക്കാർ, മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ അജയ് കുമാർ, ബിർജിത് സിൻഹ, ഗോപാൽ റോയ്, സുദീപ് റോയ് ബർമൻ, മുൻ മുഖ്യമന്ത്രി സമീർ രഞ്ജൻ ബർമൻ, എഐസിസി അംഗം ഝരിതാ ലൈറ്റ്‌ഫ്ലാങ്, ആശിഷ് കുമാർ സാഹ, ഇടതുമുന്നണി. ചെയർമാൻ നാരായൺ കർ, സിപിഎം സംസ്ഥാന സെക്രട്ടറി ജിതൻ ചൗധരി തുടങ്ങിയവർ സംബന്ധിച്ചു.
രബീന്ദ്രഭവനുമുന്നിൽ നിന്നാരംഭിച്ച റാലി വിവിധ തെരുവുകളിലൂടെ കടന്നതിന് ശേഷം, ജനങ്ങൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവസരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് നേതാക്കൾ ചീഫ് ഇലക്ടറൽ ഓഫിസർക്ക് നിവേദനം നൽകി. ബിജെപിയെ തറപറ്റിക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തവണ വൈരം മറന്ന് സിപിഎമ്മും-കോണ്‍ഗ്രസും ഒന്നിച്ചുനില്‍ക്കുന്നുവെന്നതാണ് ത്രിപുരയിലെ കൗതുകകരമായ കാര്യം. കോൺഗ്രസും സിപിഎമ്മും ത്രിപുരയിലുണ്ടാക്കിയ സഖ്യം താഴെത്തട്ടിൽ എത്രമാത്രം സ്വീകാര്യമാകും എന്നതിന്റെ സൂചന കൂടിയായിരുന്നു റാലി. ഇരുപാർട്ടികളും ഇതിനകം സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
Keywords: News,National,India,Tripura,Politics,party,Politicalparty,Top-Headlines,Latest-News,BJP,Election,Congress,CPM, Joint rally of Congress and CPI(M) ahead of Tripura Assembly elections
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

