SWISS-TOWER 24/07/2023

മാംസവും വിഡിയോയും മാറ്റിയാല്‍ രാജ്യം മാറില്ലെന്ന് കനയ്യ കുമാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 14.06.2016) 'മോഡി ജി, മാംസമോ വിഡിയോയോ മാറ്റിയാല്‍ രാജ്യം മാറില്ല. ജനങ്ങളുടെ ജീവിതത്തില്‍ പുരോഗതിയുണ്ടായാലേ രാജ്യത്തിന് മാറ്റമുണ്ടാകൂവെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ എഴുതിയ തുറന്ന കത്തിലെ വരികളാണിവ.  രാജ്യത്തെ സര്‍വകലാശാലകളില്‍ അടിയന്തരാവസ്ഥക്ക് തുല്യമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും മാംസമോ വിഡിയോകളോ മാറ്റിയാല്‍ രാജ്യത്ത് യഥാര്‍ഥമാറ്റം വരില്ലെന്നും കനയ്യ കത്തില്‍ കുറ്റപ്പെടുത്തി.

ദാദ്രി കൊലപാതകവും ഫെബ്രുവരി 9ന് ജെഎന്‍യുവിലുണ്ടായ വിവാദ സംഭവങ്ങളുടെ വിഡിയോ ദൃശ്യങ്ങളും സംബന്ധിച്ചാണ് കനയ്യയുടെ കുറ്റപ്പെടുത്തല്‍. ദാദ്രിയില്‍ അഖിലാഖിന്റെ വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ചാണ് അഖ്‌ലാഖിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. എന്നാല്‍ ഇത് ആട്ടിറച്ചിയാണെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലുണ്ടായിരുന്നത് പശുവിറച്ചി തന്നെയാണെന്നു റിപ്പോര്‍ട്ട് വന്നു. അതേപോലെ കനയ്യ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ ജെഎന്‍യുവില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തിലെ വിഡിയോ വ്യാജമാണെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ട്. ഈ ദൃശ്യങ്ങള്‍ ആധികാരികമാണെന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം സിബിഐ ലാബില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ചത്. ഈ രണ്ടുകാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കനയ്യയുടെ കുറ്റപ്പെടുത്തല്‍.
മാംസവും വിഡിയോയും മാറ്റിയാല്‍ രാജ്യം മാറില്ലെന്ന് കനയ്യ കുമാര്‍


Keywords: New Delhi, India, National, Narendra Modi, BJP, Central Government, CPI, Prime Minister,  JNUSU President,  Kanhaiya Kumar, Letter.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia