Visa | 'നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി'; ജെകെഎന്‍പിപി സ്ഥാപകന്റെ മകനെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കി ഇന്ത്യ; അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വിസ

 


ന്യൂഡെല്‍ഹി: (www.kvartha.com) ജമ്മു കശ്മീര്‍ നാഷണല്‍ പാന്തേഴ്സ് പാര്‍ട്ടി (JKNPP) സ്ഥാപകന്‍ ഭീം സിംഗിന്റെ ലണ്ടനില്‍ താമസിക്കുന്ന മകന്‍ അങ്കിത് ലവിന് ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അടിയന്തര വിസ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് വിസ ലഭിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
   
Visa | 'നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി'; ജെകെഎന്‍പിപി സ്ഥാപകന്റെ മകനെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കി ഇന്ത്യ; അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വിസ

2022 ഫെബ്രുവരി 14 ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു പുറത്ത് നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അങ്കിത് ലവിനെ ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഉധംപൂര്‍ ജില്ലയിലെ ദേവിക നദിക്കരയിലാണ് അമ്മയുടെ അന്ത്യകര്‍മങ്ങള്‍ നടക്കുന്നത്. മൂന്ന് മാസത്തെ എമര്‍ജന്‍സി വിസയാണ് അനുവദിച്ചിട്ടുള്ളത്.

തന്റെ ക്ഷമാപണം സര്‍ക്കാര്‍ പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി അമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കുകയാണ്. നേരത്തെ, 'എന്റെ അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിന് എന്നെ കരിമ്പട്ടികയില്‍ നിന്ന് നീക്കിയതിന് ഇന്ത്യക്ക് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ', എന്ന സന്ദേശത്തോടെ ലവ് തന്റെ വിസയുടെ പകര്‍പ്പ് ഫേസ്ബുക്കില്‍ പങ്കിട്ടിരുന്നു. 2022 മെയ് 31-ന് ഭീം സിങ്ങിന്റെ മരണത്തെത്തുടര്‍ന്ന് ജെകെഎന്‍പിപിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തര്‍ക്കം തുടരുന്നതിനിടെയാണ് പുതിയ സംഭവ വികാസം.

Keywords: JKNPP, Malayalam News, PM Modi News, National News, Prime Minister Narendra Modi, JKNPP founder's son removed from blacklist after apology to PM Modi, gets visa to attend mother's funeral.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia