Promised | ഹരിയാനയിലെ ഭരണ പ്രതിസന്ധി: പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നാല്‍ ബിജെപിക്കെതിരെ വോട് ചെയ്യുമെന്ന് പ്രഖ്യാപിച്ച് ദുഷ്യന്ത് ചൗട്ടാല
May 8, 2024, 14:10 IST
ചണ്ഡീഗഢ്: (KVARTHA) സംസ്ഥാനത്ത് ബിജെപി സര്‍കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുന്‍സഖ്യകക്ഷിയായ ജെജെപി(ജന്‍നായക് ജനതാ പാര്‍ടി) രംഗത്ത്. പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബിജെപിക്കെതിരെ വോട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല. വാര്‍ത്താസമ്മേളനത്തിലൂടെയാണ് ദുഷ്യന്ത് ഇക്കാര്യം അറിയിച്ചത്.
സൈനി സര്‍കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എംഎല്‍എമാരും ബിജെപി സര്‍കാരിനെതിരെ വോട് ചെയ്യുമെന്നാണ് ദുഷ്യന്തിന്റെ പ്രഖ്യാപനം. 90 അംഗ ഹരിയാന നിയമസഭയില്‍ 10 അംഗങ്ങളാണ് ജെജെപിക്ക് ഉള്ളത്. 2019-ല്‍ ബിജെപിയുമായി ജെജെപി സഖ്യം ചേര്‍ന്ന് സര്‍കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍ വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.
ബിജെപി സര്‍കാരിനെ പിന്തുണച്ചിരുന്ന ഏഴ് സ്വതന്ത്ര എംഎല്‍എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി നേതൃത്വം നല്‍കുന്ന സര്‍കാര്‍ പ്രതിസന്ധിയിലായത്.
അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിയുടെ ബി ടീം അല്ല ജെജെപി എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു.

അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണെന്ന് പറഞ്ഞ ഹൂഡ തിരഞ്ഞെടുപ്പ് നടത്തുകയും വേണമെന്നും വ്യക്തമാക്കി. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാനയിലെ നിലവിലെ സര്‍കാരിന്റെ കാലാവധി.
Keywords: JJP leader Dushyant Chautala promises support to bring down Haryana government, Haryana, News, Politics, JJP Leader Dushyant Chautala, Promised, Support, Congress, Press Meet, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.