Jio 5G | ജിയോ 5ജി സേവനം നൂറിലധികം നഗരങ്ങളില്‍ എത്തി; ഏതൊക്കെ സ്ഥലങ്ങളില്‍ ലഭ്യമാണെന്ന് അറിയാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) റിലയന്‍സ് ജിയോ 2023-ഓടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 5ജി സേവനം പൂര്‍ത്തിയാക്കാനുള്ള പാതയിലാണ്. ടെല്‍കോ ഇതിനകം തന്നെ 100-ലധികം നഗരങ്ങളില്‍ 5ജി സേവനം ആരംഭിച്ചുകഴിഞ്ഞു. ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ നഗരപ്രദേശങ്ങളില്‍ എത്തിച്ചേരുന്നു. അടുത്തിടെ ഛത്തീസ്ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളിലുടനീളം 5ജി സേവനം വ്യാപിപ്പിച്ചു.
             
Jio 5G | ജിയോ 5ജി സേവനം നൂറിലധികം നഗരങ്ങളില്‍ എത്തി; ഏതൊക്കെ സ്ഥലങ്ങളില്‍ ലഭ്യമാണെന്ന് അറിയാം

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ടെലികോം കമ്പനി 2022 ഒക്ടോബറിലാണ് 5ജി സേവനങ്ങള്‍ ആരംഭിച്ചത്. സംസ്ഥാനങ്ങളിലുടനീളം ഇ-ഗവേണന്‍സ്, വിദ്യാഭ്യാസം, ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഗെയിമിംഗ്, ഹെല്‍ത്ത് കെയര്‍, കൃഷി, ഐടി, എസ്എംഇ മേഖലകളുടെ വളര്‍ച്ചയെ ഇതിലൂടെ പിന്തുണയ്ക്കാന്‍ പദ്ധതിയിടുന്നു.

ജിയോ 5ജി സേവനം ഇപ്പോള്‍ ലഭ്യമാകുന്ന നഗരങ്ങളുടെ ലിസ്റ്റ്:

2022 ഒക്ടോബര്‍ 4: ഡെല്‍ഹി, മുംബൈ, വാരണാസി, കൊല്‍ക്കത്ത
ഒക്ടോബര്‍ 22: നാഥദ്വാര, ചെന്നൈ
നവംബര്‍ 10: ബെംഗളൂരു, ഹൈദരാബാദ്
നവംബര്‍ 11: ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്
നവംബര്‍ 23: പൂനെ
നവംബര്‍ 25: ഗുജറാത്തിലെ 33-ജില്ലകള്‍
ഡിസംബര്‍ 14: ഉജ്ജയിനിലെ ക്ഷേത്രങ്ങള്‍
ഡിസംബര്‍ 20: കൊച്ചി, ഗുരുവായൂര്‍ ക്ഷേത്രം
ഡിസംബര്‍ 26: തിരുമല, വിജയവാഡ, വിശാഖപട്ടണം, ഗുണ്ടൂര്‍.

ഡിസംബര്‍ 28: ലഖ്നൗ, തിരുവനന്തപുരം, മൈസൂരു, നാസിക്, ഔറംഗബാദ്, ചണ്ഡീഗഡ്, മൊഹാലി, പഞ്ച്കുല, സിരാക്പൂര്‍, ഖരാര്‍, ദേരബസ്സി
ഡിസംബര്‍ 29: ഭോപ്പാല്‍, ഇന്‍ഡോര്‍
2023 ജനുവരി 5: ഭുവനേശ്വര്‍, കട്ടക്ക്
ജനുവരി 6: ജബല്‍പൂര്‍, ഗ്വാളിയോര്‍, ലുധിയാന, സിലിഗുരി
ജനുവരി 7: ജയ്പൂര്‍, ജോധ്പൂര്‍, ഉദയ്പൂര്‍
ജനുവരി 7: ആഗ്ര, കാണ്‍പൂര്‍, മീററ്റ്, പ്രയാഗ്രാജ്, തിരുപ്പതി, നെല്ലൂര്‍, കോഴിക്കോട്, തൃശൂര്‍, നാഗ്പൂര്‍, അഹമ്മദ്നഗര്‍.
ജനുവരി 15: റായ്പൂര്‍, ദുര്‍ഗ്, ഭിലായ്, പട്‌ന, മുസാഫര്‍പൂര്‍, റാഞ്ചി, ജംഷഡ്പൂര്‍, ഉഡുപ്പി, കലബുറഗി, ബെല്ലാരി, റൂര്‍ക്കേല, ബ്രഹ്മപൂര്‍, കൊല്ലം, ഏലൂര്‍, അമരാവതി.

ഇന്ത്യയിലെ മിക്ക നഗരങ്ങളിലും 5ജി സേവനം അവതരിപ്പിക്കുന്ന ആദ്യത്തെയും ഒരേയൊരു ഓപറേറ്ററായി മാറുമെന്ന് ജിയോ പ്രഖ്യാപിച്ചു. എന്നിരുന്നാലും, ജിയോ 5ജി ബീറ്റ മോഡിലാണ്. 5ജി നഗരങ്ങളില്‍ താമസിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും നെറ്റ്വര്‍ക്കിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ പ്രദേശത്ത് നെറ്റ്വര്‍ക്ക് ഉപയോഗത്തിന് തയ്യാറാകുമ്പോള്‍ ജിയോ വെല്‍കം സന്ദേശങ്ങള്‍ അയക്കും.

Keywords:  Latest-News, National, Top-Headlines, New Delhi, Jio, Technology, Social Network, Reliance, Jio 5G now available in more than 100 Indian cities; check if your city is in the list.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia