SWISS-TOWER 24/07/2023

Online divorce | ഭർത്താവ് ബീഹാറിലും ഭാര്യ ജർമനിയിലും ഓൺലൈൻ വിവാഹമോചനം ജാർഖണ്ഡിലും; ഒരപൂർവ വേർപിരിയൽ!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സിംഡേഗ: (www.kvartha.com) ദൈവത്തെ സാക്ഷിയാക്കി ഒരുമിച്ച് ജീവിച്ച് മരിക്കുമെന്ന് അഞ്ച് വർഷം മുമ്പ് പ്രതിജ്ഞയെടുക്കുമ്പോൾ വളരെ പെട്ടന്ന് തന്നെ പരസ്പരം പിരിയേണ്ടി വരുമെന്ന് ഈ യുവദമ്പതികൾ വിചാരിച്ചിട്ട് പോലുമുണ്ടാവില്ല. പട്‌നയിൽ താമസിക്കുന്ന യുവാവിന്റെയും ജർമനിയിൽ താമസിക്കുന്ന ഇൻഡ്യക്കാരിയായ യുവതിയുടെയും കഥയാണിത്. വ്യാഴാഴ്ച ജില്ലാ ലീഗൽ അതോറിറ്റിയുടെ മീഡിയേഷൻ ക്യാംപിൽ വെച്ച് ഇരുവരും ഓൺലൈൻ വഴി വിവാഹമോചനം നേടിയപ്പോൾ അതും കൗതുകം സൃഷ്ടിച്ചു. ഭർത്താവ് ബീഹാറിലെ പട്‌നയിൽ നിന്നും ഭാര്യ ജർമനിയിൽ നിന്നും ഓൺലൈൻ വഴി ഹാജരായപ്പോൾ വിവാഹമോചനം ജാർഖണ്ഡിലെ സിംഡെഗയിലെ കോടതിലാണ് നടന്നത്.
                    
Online divorce | ഭർത്താവ് ബീഹാറിലും ഭാര്യ ജർമനിയിലും ഓൺലൈൻ വിവാഹമോചനം ജാർഖണ്ഡിലും; ഒരപൂർവ വേർപിരിയൽ!

ഇരുവരും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് കോടതി വിവാഹമോചനം അനുവദിച്ചത്. സിംഡേഗ ജില്ലയിലെ ലാച്‌രാഗഡ് സ്വദേശിയാണ് യുവതി. 2017ൽ ബാനോ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രശസ്തമായ കേതുംഗ ധാമിൽ വച്ചാണ് യുവാവും യുവതിയും വിവാഹിതരായതെന്ന് എസ്ഡിജെഎം കം അതോറിറ്റി സെക്രടറി മനീഷ് കുമാർ പറഞ്ഞു. കുറച്ച് മാസങ്ങൾക്ക് ശേഷം യുവതിക്ക് ജർമനിയിൽ ജോലി ലഭിച്ചപ്പോൾ അവിടേക്ക് പോയി, പക്ഷേ സർകാർ ജീവനക്കാരനായ ഭർത്താവ് പട്നയിൽ തന്നെ തുടർന്നു. ഈ ഏഴു കടലുകളുടെ അകലം ക്രമേണ ഇരുവരുടെയും ഹൃദയത്തിൽ അകലം സൃഷ്ടിച്ചു. സ്നേഹം മങ്ങാൻ തുടങ്ങി, ദാമ്പത്യത്തിൽ വിള്ളൽ ആരംഭിച്ചു.

സംഗതി വഷളാകരുതെന്ന് കരുതി ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നൽകി. ഇത് സംബന്ധിച്ച് കോടതി ജാർഖണ്ഡിൽ നിന്ന് വെർച്വൽ ഹിയറിംഗ് നടത്തി ജർമനിയിൽ നിന്ന് ഭാര്യയുമായും പട്‌നയിൽ ഹാജരായ ഭർത്താവുമായും സംസാരിച്ചു. വാദം കേൾക്കുന്നതിനിടയിൽ പരസ്പര സമ്മതത്തോടെ ഒരു ഉപാധിയും കൂടാതെ വിവാഹമോചനത്തിന് ഇരുവരും സമ്മതിച്ചു. ഇതിന് പിന്നാലെ ഇരുവരുടെയും ധാരണ കോടതി അംഗീകരിച്ചു. ഇത്തരത്തിൽ വ്യത്യസ്ത രാജ്യങ്ങളിൽ താമസിക്കുന്ന രണ്ട് ദമ്പതികളും ഇതിനുമുമ്പ് ജില്ലയിൽ വിവാഹമോചനം നേടിയിട്ടുണ്ടെന്ന് മനീഷ് കുമാർ വ്യക്തമാക്കി.

Keywords: Jharkhand: Wife in Germany, Bihar man gets divorce through video conference, National, Jharkhand, News, Top-Headlines, Germany, Wife, Bihar, Divorce, Court, Police Station, Video conference.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia