Scooter accident | നിയന്ത്രണം വിട്ട സ്‌കൂടര്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്ന യന്ത്രത്തില്‍ ഇടിച്ച് രണ്ട് വിദ്യാർഥിനികൾ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റാഞ്ചി: (www.kvartha.com) സ്‌കൂടര്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്ന യന്ത്രത്തില്‍ ഇടിച്ച് രണ്ട് പെൺകുട്ടികൾ മരിച്ചു. ജാര്‍ഖണ്ഡിലെ ഗോഡ ജില്ലയിലാണ് അപകടം. ജലുവ, തുള്‍സിപൂര്‍ അംദ ഗ്രാമവാസികളായ റോസി മുര്‍മു, വര്‍ണിക സോറന്‍ എന്നിവരാണ് മരിച്ചത്. ഗോഡ്ഡയിലെ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാർഥികളാണ് ഇവരെന്ന് ഡെപ്യൂടി പൊലീസ് സൂപ്രണ്ട് ശിവ് ശങ്കര്‍ തിവാരി പറഞ്ഞു.
                                   
Scooter accident | നിയന്ത്രണം വിട്ട സ്‌കൂടര്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്ന യന്ത്രത്തില്‍ ഇടിച്ച് രണ്ട് വിദ്യാർഥിനികൾ മരിച്ചു

ശനിയാഴ്ച ഇരുവരും 22 കിലോമീറ്റര്‍ അകലെയുള്ള ഗോഡ ടൗണിലേക്ക് പോകുന്നതിനിടെ മഹാഗമ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹാഗാമ-പഥര്‍ഗമ റോഡിലാണ് അപകടം നടന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ബോര്‍വെല്‍ ഡ്രിലിംഗ് മെഷീനില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മൃതദേഹങ്ങള്‍ പോസ്റ്റ് മോർടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords:  News, National, Jharkhand, Top-Headlines, Accident, Died, Students, Police, Jharkhand: Two died after scooter rams into borewell drilling machine in Godda.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia