ഇങ്ങനെയും ഉപയോഗങ്ങളുണ്ട്! വാടര്‍ ഹയാസിന്ത് സസ്യത്തിൽ നിന്ന് പ്രകൃതിദത്തമായ ഉത്‌പന്നങ്ങളും ഉണ്ടാക്കാമെന്ന് തെളിയിച്ച് ഒരു പ്രൊഫസർ

 


റാഞ്ചി: (www.kvartha.com 21.03.2022) ശുദ്ധജലാശയങ്ങളില്‍ വളരുന്ന കള ഇനങ്ങളില്‍ പെട്ട വാടര്‍ ഹയാസിന്ത് സസ്യത്തിൽ നിന്ന് ജൈവ വളങ്ങളും മരുന്നുകളും ഉണ്ടാക്കാമെന്ന് തെളിയിച്ച് ഝാർഖണ്ഡിലെ ഒരു ബോടണി പ്രൊഫസർ. കെകെഎം കോളജിലെ പ്രൊഫസർ ഡോ. പ്രസെൻജിത് പാകൂർ ആണ് ഗവേഷണം നടത്തിയത്. തടാകങ്ങളിലും കുളങ്ങളിലും അതിവേഗം വ്യാപിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഇത് വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും അതുവഴി ജലജീവികളെ കൊല്ലുകയും കൊതുകുകളുടെ പ്രജനനത്തിന് അനുയോജ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രകൃതിക്കു ഹാനികരമായ വാടര്‍ ഹയാസിന്ത് ഒരു മീഥെയിന്‍ കലവറയാണെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
                             
ഇങ്ങനെയും ഉപയോഗങ്ങളുണ്ട്! വാടര്‍ ഹയാസിന്ത് സസ്യത്തിൽ നിന്ന് പ്രകൃതിദത്തമായ ഉത്‌പന്നങ്ങളും ഉണ്ടാക്കാമെന്ന് തെളിയിച്ച് ഒരു പ്രൊഫസർ

രാസവളങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക മാത്രമല്ല, ജലാശയത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് പ്രസെൻജിത് പറഞ്ഞു. 'എന്റെ ഗവേഷണം അത് ഉപയോഗത്തിലൂടെ നിയന്ത്രിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതിനായി ഇത് അസംസ്കൃത വസ്തുക്കളാക്കി മാറ്റി ഓർഗാനിക് കമ്പോസ്റ്റ് നിർമിക്കാൻ ഉപയോഗിക്കുന്നു,' ഡോ പ്രസെൻജിത് പറഞ്ഞു. റാഞ്ചി സർവകലാശാലയിലെ റിട. സയൻസ് ഡീൻ ഡോ. ജ്യോതി കുമാറിന്റെ മാർഗനിർദേശപ്രകാരം സയൻസിൽ ഡോക്ടറേറ്റ് (ഡിഎസ്‌സി) നേടുന്നതിനാണ് ഈ ഗവേഷണം നടത്തിയത്. സർവകലാശാല ഇപ്പോൾ പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്.

'ജലാശയത്തിൽ നിന്ന് വേർതിരിച്ചെടുത്ത ശേഷം ഇവ ചെറിയ കഷണങ്ങളാക്കി 5 x 5 അളവിലുള്ള ഒരു കുഴിയിൽ പാളികളായി ഇടുന്നു, അതിൽ ചാണകം, പൊടിച്ച സൂപർഫോസ്ഫേറ്റ്, യൂറിയ എന്നിവ ചേർക്കുന്നു. അതേസമയം, വായുസഞ്ചാരത്തിനായി രണ്ട് മുളത്തണ്ടുകൾ സ്ഥാപിച്ച് രണ്ട് ലംബമായ ദ്വാരങ്ങൾ ഉണ്ടാക്കി കുഴി ചെളി കൊണ്ട് മൂടുന്നു. 70 ദിവസത്തിന് ശേഷം ഏകദേശം 2-3 ടൺ ജൈവ വളം ലഭിക്കുന്നു. ഇത് വിപണിയിൽ ലഭ്യമായ രാസവളങ്ങളേക്കാൾ വളരെ വിലകുറഞ്ഞതാണ്', അദ്ദേഹം പറഞ്ഞു.

ഇത് വിളകൾക്ക് ഗുണം ചെയ്യുക മാത്രമല്ല, മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 2014-ൽ ആരംഭിച്ച ഗവേഷണ പ്രവർത്തനങ്ങൾ 2017-ൽ പൂർത്തിയാക്കി. റാഞ്ചിയിലെ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഫോറസ്റ്റ് പ്രൊഡക്ടിവിറ്റിയുടെ ലബോറടറിയിൽ ഉൽപന്നത്തിന്റെ കെമികൽ അനാലിസിസ് പൂർത്തിയായതായും ട്രയലിന് തയ്യാറാണെന്നും പ്രസെൻജിത് വ്യക്തമാക്കി.

കടപ്പാട് : ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ്

Keywords:  News, National, Top-Headlines, Jharkhand, Water, People, College, Jharkhand professor, Professor, Green solution, Water hyacinth problem, Jharkhand professor finds a green solution to water hyacinth problem.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia