Fire | ധന്‍ബാദിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം; 3 കുട്ടികള്‍ ഉള്‍പെടെ 14 പേര്‍ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പൊള്ളല്‍; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി ഹേമന്ത് സോറന്‍

 


 
റാഞ്ചി: (www.kvartha.com) ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 14 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പെട്ടിട്ടുണ്ടെന്നാണ് റിപോര്‍ട്. അപകടത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ആശിര്‍വാദാ ടവര്‍ എന്ന അപാര്‍ട്‌മെന്റിനാണ് തീപ്പിടിച്ചത്. 

പെട്ടെന്ന് തീ ആളിപ്പടര്‍ന്നതാണ് വന്‍ അപടത്തിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍നിന്ന് 160 കിലോമീറ്റര്‍ അകലെ രാത്രിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. അഗ്നിരക്ഷാസേനയും പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി. 

Fire | ധന്‍ബാദിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം; 3 കുട്ടികള്‍ ഉള്‍പെടെ 14 പേര്‍ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പൊള്ളല്‍; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി ഹേമന്ത് സോറന്‍


സംഭവത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുശോചനം രേഖപ്പെടുത്തി. ജില്ലാ ഭരണകൂടം കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അപകടത്തില്‍പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Keywords:  News,National,India,Fire,Death,Injured,Children,Minister,CM,Chief Minister, Jharkhand: 3 children among 14 charred to death in massive fire at building in Dhanbad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia