കാളയെ കൊന്നുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

 


ADVERTISEMENT

റാഞ്ചി: (www.kvartha.com 15.04.2019) കാളയെ കൊന്നെുവെന്നാരോപിച്ച് ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ആദിവാസി മേഖലയായ ജര്‍മോ ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആദിവാസിയായ പ്രകാശ് ലാക്ര എന്നയാളാണ് കൊല്ലപ്പെട്ടത്.

നാല് പേരെ ക്രൂരമായി മര്‍ദിച്ച അക്രമി സംഘം ഇവരെ കാളയെ കൊന്നതിന് പരാതി പറയാന്‍ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. പൊലീസാണ് ഗുരതരമായി പരിക്കേറ്റ നാല് പേരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പ്രകാശ് രാജിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അയല്‍ ഗ്രാമ വാസികളായ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. അതേസമയം 20 വയസ്സ് പ്രായമായ കാള സ്വാഭാവികമായി ചത്തതാണെന്ന് ആക്രമണത്തിനിരയായവര്‍ പറഞ്ഞു.

കാളയെ കൊന്നുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Killed, Injured, Ox, Jharkhand: 1 killed 3 injured in mob lynching
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia