ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്നും പണം എടുക്കുന്നതിന് നിയന്ത്രണം;പിന്‍വലിക്കാന്‍ കഴിയുന്നത് മാസം 10,000

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 30.11.2016) പ്രധാനമന്ത്രി ജന്‍ ധന്‍യോജന അക്കൗണ്ടുകളില്‍ നിന്നും പണമെടുക്കുന്നതിന് നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. കെ.വൈ.സി നിബന്ധനകള്‍ പാലിക്കുന്ന ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് മാസത്തില്‍ പരമാവധി 10,000 രൂപ മാത്രമേ ഇനി മുതല്‍ പിന്‍വലിക്കാനാവൂ.
ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്നും പണം എടുക്കുന്നതിന് നിയന്ത്രണം;പിന്‍വലിക്കാന്‍ കഴിയുന്നത് മാസം 10,000

കെ.വൈ.സി നിബന്ധനകള്‍ പാലിക്കാത്ത അക്കൗണ്ടുകളില്‍ നിന്ന് പരമാവധി 5000 രൂപയും പിന്‍വലിക്കാം. നേരത്തെ ആഴ്ചയില്‍ 24,000 രൂപ പിന്‍വലിക്കാമായിരുന്നു. ആ ഇളവാണ് ഇപ്പോള്‍ എടുത്ത് കളഞ്ഞിരിക്കുന്നത്.

നോട്ട് പിന്‍വലിക്കലിന് പിന്നാലെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്‍ തോതില്‍ പണം വരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് കരുതുന്നു. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ബാങ്ക് നിക്ഷേപങ്ങള്‍ പരിശോധിക്കുന്ന കൂട്ടത്തില്‍ ജന്‍ധന്‍ അക്കൗണ്ടുകളെയും ഉള്‍പ്പെടുത്തുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഈ പരിധികഴിഞ്ഞുള്ള തുക പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമയുടെ രേഖകള്‍ ബാങ്ക് മാനേജര്‍ പരിശോധിച്ച് ഇടപാടുകള്‍ നിയമവിധേയമാണെന്ന് ബോധ്യപ്പെടണം. നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം 27,200 കോടി രൂപയാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ ജന്‍ധന്‍ അക്കൗണ്ടുകളില്‍ എത്തിയത്. ജന്‍ധന്‍യോജന പദ്ധതിപ്രകാരം 25 കോടിയിലേറെ അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിച്ചത്. ഇതില്‍ 23 ശതമാനവും ഇപ്പോഴും സീറോ ബാലന്‍സിലാണ്.

അതേസമയം പാവപ്പെട്ട കര്‍ഷകരെയും ഗ്രാമീണരെയും സംരക്ഷിക്കുക എന്നതാണ് പുതിയ നടപടികൊണ്ട് ലക്ഷ്യമിടുന്നതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script