Jet Airways | ജെറ്റ് എയര്‍വേസിന്റെ മൂന്നിലൊന്ന് ജീവനക്കാര്‍ നിര്‍ബന്ധിത അവധിയിലേക്ക്; ശമ്പളവും വെട്ടിക്കുറയ്ക്കും
Nov 19, 2022, 13:10 IST
ന്യൂഡെല്‍ഹി: (www.kvartha.com) ജെറ്റ് എയര്‍വേസിന്റെ മൂന്നിലൊന്ന് ജീവനക്കാര്‍ക്ക് ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കേണ്ടി വരികയോ അല്ലെങ്കില്‍ ശമ്പളം 50% വരെ കുറയ്ക്കുകയോ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. 2019-ല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച ജെറ്റ് എയര്‍വേയ്സിന് ഈ വര്‍ഷം മെയ് മാസത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) വാണിജ്യ വിമാനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള ലൈസന്‍സ് അനുവദിച്ചിരുന്നു. എന്നാല്‍ ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
ഡിസംബര്‍ ഒന്ന് മുതല്‍ 50% ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തുടങ്ങുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, മൂന്നില്‍ രണ്ട് ജീവനക്കാരെയും ഇത് ബാധിക്കില്ലെന്ന് എയര്‍ലൈന്‍ മാനജ്മെന്റ് അറിയിച്ചു. ബാക്കിയുള്ള മൂന്നിലൊന്ന് ജീവനക്കാരുടെയും ശമ്പളം താല്‍ക്കാലികമായി കുറയ്ക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ജീവനക്കാരുടെ ചെറിയ ഭാഗത്തിന് മാത്രമേ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കേണ്ടി വരികയുള്ളൂവെന്നും ഒരു ജീവനക്കാരനെയും പിരിച്ചുവിടുന്നില്ലെന്നും മാനജ്മെന്റ് വ്യക്തമാക്കി.
ഏകദേശം 250 ജീവനക്കാരാണ് ജെറ്റ് എയര്‍വേസില്‍ ജോലി ചെയ്യുന്നത്. കൂടാതെ, ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ടിന്റെയും ഗ്രാറ്റുവിറ്റിയുടെയും കുടിശ്ശിക നല്‍കാന്‍ കഴിഞ്ഞ മാസം നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് അതോറിറ്റി ഗ്രൂപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.

Keywords: Latest-News, National, Top-Headlines, Flight, Air Plane, Job, Business, Workers, Jet Airways, Jet Airways to cut salaries, send many staff on leave without pay.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.