ഭാവി നിക്ഷേപങ്ങള്‍: ജെബിഐസി സര്‍വേയില്‍ ഇന്ത്യ ഒന്നാമത്

 


ന്യൂഡല്‍ഹി: (www.kvartha.com 16/01/2015) ജപ്പാന്‍ ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ (ജെബിഐസി) നടത്തിയ സര്‍വേ പ്രകാരം ഭാവി നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തി. ഇന്തോനേഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. നിര്‍മാണ മേഖലയിലുള്ള 1,000 ജപ്പാനീസ് കമ്പനികളെയാണ് സര്‍വേയില്‍ ഉള്‍പെടുത്തിയത്.

2014 ഒക്‌ടോബര്‍ മാസത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1,209 ജപ്പാനീസ് കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 13.67 ശതമാനം അധികമാണിത്. അടുത്ത രണ്ടു, മൂന്നു വര്‍ഷത്തിനിടയില്‍ ജപ്പാനീസ് കമ്പനികളില്‍ നിന്ന് 75,000 കോടി രൂപയോളം ഇന്ത്യയില്‍ നിക്ഷേപിക്കപ്പെടുമെന്നാണ് കരുതുന്നത്.
ഭാവി നിക്ഷേപങ്ങള്‍: ജെബിഐസി സര്‍വേയില്‍ ഇന്ത്യ ഒന്നാമത്

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Deposit, Jappan, Bank for International Corporation, Companies, India. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia