ജസീറയുടെ ആവശ്യങ്ങള്‍ ന്യായമെന്ന് ജയറാം രമേശ്; മുഖ്യമന്ത്രിക്ക് കത്തയച്ചു
Oct 12, 2013, 10:51 IST
ന്യൂഡല്‍ഹി: മണല്‍ ഖനനത്തിനെതിരെ സമരം നടത്തുന്ന ജസീറയ്ക്ക് പിന്തുണയുമായി കേന്ദ്ര ഗ്രാമ വികസനമന്ത്രി ജയറാം രമേശ്. ജസീറയുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് കാട്ടി അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു.
ജസീറ ഉന്നയിക്കുന്ന കാര്യങ്ങളില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ജസീറയ്ക്കൊപ്പം പ്രതികൂല കാലാവസ്ഥയില്‍ പിഞ്ചു കുഞ്ഞടക്കം സമരം നടത്തുകയാണ്. ഇത്തരത്തിലുള്ളൊരു സമരം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.
നേരത്തെ സമരം പിന്‍വലിക്കണമെന്ന് ജസീറയോട് ജയറാം രമേശ് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം ജസീറ തള്ളിയിരിക്കുകയാണ്. കടല്‍ മണല്‍ മാഫിയക്കെതിരെ ജസീറ നടത്തുന്ന സമരം ഇതിനകം രണ്ടുമാസം പിന്നിട്ടു കഴിഞ്ഞു. കണ്ണൂര്‍ മാടായി സ്വദേശിനിയായ വി. ജസീറ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നിലും തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിലുമായി സമരം നടത്തി ഫലം കാണാതെ വന്നതോടെയാണ് സമര വേദി ഡല്‍ഹിയിലേക്ക് മാറ്റിയത്.

SUMMARY: New Delhi: Rural Development Minsiter Jairam Ramesh has written a “personal letter” to the Chief Minister of Kerala Oommen Chandy to draw his “specific attention to the plight” of Jazeera V, who met the Minister and spoke about her struggle against illegal sand mining in her home district Kannur.
Keywords: New Delhi, Strike, National, Minister, Chief Minister, Letter, Jairam Ramesh, Jazeera, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.