SWISS-TOWER 24/07/2023

ജയലളിതയുടെ മൃതദേഹം സംസ്‌ക്കരിക്കില്ല; അടക്കം ചെയ്യും

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 06.12.2016) തിങ്കളാഴ്ച രാത്രി അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം ബ്രാഹ്മണ സമുദായത്തിന്റെ പരമ്പരാഗത ആചാരപ്രകാരം സംസ്‌കരിക്കില്ല. പകരം അടക്കം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ജയലളിതയുടെ രാഷ്ട്രീയഗുരുവും അണ്ണാ ഡി.എം.കെ സ്ഥാപകന്‍ കൂടിയായ നടന്‍ എം.ജി.ആറിന്റെ മൃതദേഹവും സംസ്‌ക്കരിക്കാതെ അടക്കം ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെ എം.ജി.ആറിന്റെ സ്മാരകം സ്ഥിതി ചെയ്യുന്ന കാമരാജ് ശാലയിലാണ് ജയലളിതയ്ക്കും നിത്യനിദ്ര ഒരുങ്ങുന്നത്.
ജയലളിതയുടെ മൃതദേഹം സംസ്‌ക്കരിക്കില്ല; അടക്കം ചെയ്യും
ജയലളിതയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മൃതദേഹം സംസ്‌ക്കരിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍, കൂടിയാലോചനകള്‍ക്ക് ശേഷം മൃതദേഹം അടക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ജയലളിതയുടെ മൃതദേഹം അടക്കം ചെയ്യുന്നതിന് എം.ജി.ആറിന്റെ സ്മാരകത്തിന് സമീപത്ത് ജെ.സി.ബിയുടെ സഹായത്തോടെ ആഴത്തില്‍ കുഴി എടുത്തിട്ടുണ്ട്.

Also Read:
അസമയത്ത് കാറില്‍ കറങ്ങിയ സംഘത്തെ പോലീസ് പിടികൂടി; വിവരം നല്‍കിയെന്നാരോപിച്ച് യുവാവിനെ പഞ്ചുകൊണ്ട് ആക്രമിച്ചു, ഒരാള്‍ അറസ്റ്റില്‍

Keywords: Jayalalithaa's funeral to be at 4.30 pm, Chennai, Dead Body, Chief Minister, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia