Jayalalithaa's Death | ജയലളിതയുടെ മരണം: ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണ കമീഷന്റെ റിപോർട്; ശശികലയെ കുറ്റക്കാരിയാണെന്ന് കണ്ട് അന്വേഷിക്കണം; മരണത്തീയതിയിൽ പൊരുത്തക്കേട്
Oct 18, 2022, 13:20 IST
ചെന്നൈ: (www.kvartha.com) മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അറുമുഖസാമി കമീഷന്റെ അന്വേഷണ റിപോർട് നിയമസഭയിൽ വെച്ചു. തോഴി ശശികല, ഡോ. കെഎസ് ശിവകുമാർ, ആരോഗ്യ സെക്രടറി രാധാകൃഷ്ണൻ, അന്നത്തെ ആരോഗ്യമന്ത്രി സി വിജയഭാസ്കർ എന്നിവർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്യുകയും ചെയ്തു. കൂടാതെ യുഎസിൽ നിന്നെത്തിയ ഡോ. സമീൻ ശർമ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്താൻ നിർദേശിച്ചെങ്കിലും നടന്നില്ലെന്നും റിപോർടിൽ പറയുന്നു.
ജയലളിതയുടെ മരണ തീയതിയും സമയവും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന സംശയവും ഉയരുന്നുണ്ട്. 2016 ഡിസംബർ നാലിന് ഉച്ചകഴിഞ്ഞ് മൂന്നിനും 3.30 നും ഇടയിലാണ് ജയലളിത മരിച്ചത് എന്നാണ് ചില സാക്ഷ്യപത്രങ്ങൾ പറയുന്നത്. 2016 ഡിസംബർ അഞ്ചിന് രാത്രി 11.30ന് ജയലളിത മരിച്ചതായി അപോളോ ആശുപത്രി അറിയിച്ചു. ജയലളിത ഡിസംബർ നാലിന് മരിച്ചതായും ആശുപത്രി അറിയിച്ചത് ഡിസംബർ അഞ്ചിനാണെന്നും റിപോർടിൽ പരാമർശമുണ്ട്. ജയലളിതയുടെ മരണവാർത്ത അറിയിക്കുന്നതിൽ ബോധപൂർവമായ കാലതാമസം ഉണ്ടായോ എന്ന ചോദ്യമാണ് ഇതോടെ ഉയർന്നിരിക്കുന്നത്.
ജയലളിത രാത്രിയിൽ വസതിയിൽ കുഴഞ്ഞുവീഴുകയും ഉടൻ തന്നെ അപോളോ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് റിപോർട്. പിന്നീട് ആശുപത്രിയിൽ, അമിതവണ്ണം, വേരിയബിൾ ഹൈപർടെൻഷൻ, അനിയന്ത്രിതമായ പ്രമേഹം തുടങ്ങിയവ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് കടുത്ത പനി ഉണ്ടായിരുന്നതായും ഡോ.ശിവകുമാറിന്റെ നിർദേശപ്രകാരം ഗുളികകൾ നൽകിയിരുന്നതായും റിപോർടുണ്ട്.
ശശികലയും വീട്ടിലുള്ളവരും ജയലളിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിൽ അസാധാരണ പ്രവർത്തനങ്ങളിൽ ഏർപെട്ടതായി തോന്നുന്നില്ലെന്നും റിപോർടിൽ പറയുന്നു. പ്രവേശനം മുതൽ മരണം വരെയുള്ള ഓരോ ഘട്ടവും കമീഷൻ വിശദമായി അന്വേഷിച്ചു. അറുമുഖസാമിയുടെ 608 പേജുള്ള അന്വേഷണ റിപോർട് ആണ് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. ജയലളിതയുടെ ചികിത്സയുടെ നിജസ്ഥിതി അറിയാൻ അന്വേഷണം വേണമെന്നും കമീഷൻ പറഞ്ഞു.

Keywords: Jayalalithaa's Death: Key Report Faults Doctors, Close Aide VK Sasikala, Chennai, National, News, Top-Headlines, Latest-News, Doctor, Report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.