ആദായ നികുതി കേസ്: ജയലളിതയും തോഴി ശശികലയും രണ്ടുകോടി രൂപ പിഴയൊടുക്കി
Dec 1, 2014, 13:26 IST
ചെന്നൈ: (www.kvartha.com 01.12.2014) മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിതയും തോഴി ശശികലയും ആദായ നികുതി സമര്‍പ്പിക്കാത്ത കേസില്‍ രണ്ടുകോടി രൂപ പിഴയൊടുക്കി.
ജയലളിതയ്ക്കും ശശികലയ്ക്കുമെതിരെ ചുമത്തപ്പെട്ടിരുന്ന നാല് കേസുകളിലായാണ് രണ്ടുകോടി രൂപ അടച്ചത്. ചെന്നൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി തിങ്കളാഴ്ച ഈ കേസില്‍ വിധി പറയുമെന്നാണ് സൂചന. ജയലളിതയും ശശികലയും പാര്‍ട്ണര്‍മാരായ ശശി എന്റര്‍പ്രൈസസ് 1991- 92, 1992-93 സാമ്പത്തിക വര്‍ഷങ്ങളില്‍ ആദായനികുതി കണക്കുകള്‍ ബോധിപ്പിച്ചില്ലെന്നാണു ഇവര്‍ക്കെതിരെയുള്ള കേസ്.
1996- 97 വര്‍ഷത്തില്‍ ആദായനികുതി വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് എഗ്മൂര്‍ ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണു പരിഗണിക്കുന്നത്. കേസില്‍നിന്ന് ഒഴിവാക്കണമെന്നു കാണിച്ച് ഇരുവരും സമര്‍പ്പിച്ചിരുന്ന ഹര്‍ജി 2006 ല്‍ മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയും മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ ഇരുവരും സുപ്രീം കോടതിയെ സമീപിക്കുകയും ഇതിന്റെ ഫലമായി നാലു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കീഴ്‌ക്കോടതിയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
അതിനിടെ പിഴയൊടുക്കാന്‍ തയ്യാറാണെന്നു ജയലളിതയും ശശികലയും ആദായനികുതി വകുപ്പിനെ അറിയിച്ചു. ഇതേതുടര്‍ന്ന് ജയലളിതയുടെ അപേക്ഷ പരിഗണിക്കാന്‍ ആദായനികുതി വകുപ്പ് ഒരു സമിതിയെ നിയോഗിക്കുകയും ഈ സമിതി ജയലളിതയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
എം.ബി.ബി.എസ്. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്: സ്ഥാപനമുടമകള്‍ക്കെതിരെ കേസ്
Keywords: Jayalalithaa pays Rs. 2 crore fine in IT case, chennai, Court, Supreme Court of India, Corruption, Study, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.