ജയലളിതയുടെ ആരോഗ്യം മോശമാണെന്ന് വാട്‌സ് ആപ്പില്‍ സന്ദേശം; യുവാവ് അറസ്റ്റില്‍

 


ചെന്നൈ: (www.kvartha.com 04/08/2015) അടുത്ത കാലത്തായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പല വാര്‍ത്തകളും നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ജയലളിതയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന രീതിയിലായിരുന്നു ഭൂരിഭാഗം പ്രചരണവും.

കഴിഞ്ഞദിവസം ഇത്തരത്തില്‍ ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് വാട്‌സ് ആപ്പില്‍ സന്ദേശം അയച്ചതിന് ഒരാളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. വെല്ലൂര്‍ സ്വദേശി കുമാരനാണ് അറസ്റ്റിലായത്. ജയലളിതയുടെ ആരോഗ്യനില മോശമാണ് എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അവരുടെ അസുഖത്തെ കുറിച്ച് ഇതുവരെ  സര്‍ക്കാറോ, ഭരണകക്ഷി എഐഎഡിഎംകെയോ  ഒരു സൂചനയും നല്‍കിയിരുന്നില്ല.


എന്നാല്‍ ഇത്തരത്തില്‍ വരുന്ന വാര്‍ത്തകളോട് വളരെ രൂക്ഷമായാണ് ഐഐഎഡിഎംകെ
പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് പറഞ്ഞാല്‍ പറയുന്നയാളുടെ നാവ് അരിയുമെന്ന് ഒരു എഡിഎംകെ എംപി പറഞ്ഞിരുന്നു.

തമിഴ് നാട്ടുകാരനായ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിന്റെ സംസ്‌കാര ചടങ്ങില്‍ പോലും ജയലളിത പങ്കെടുത്തിരുന്നില്ല. ആരോഗ്യ കാരണങ്ങളാണെന്ന വിശദീകരണമാണ് നല്‍കിയിരുന്നത്.
ജയലളിതയുടെ ആരോഗ്യം മോശമാണെന്ന് വാട്‌സ് ആപ്പില്‍ സന്ദേശം; യുവാവ് അറസ്റ്റില്‍

Also Read:
ട്രെയിന്‍ യാത്രക്കിടെ ചൗക്കി സ്വദേശി കൊയിലാണ്ടി പുഴയില്‍ വീണ് മരിച്ചു

Keywords:  Jayalalitha Health Rumour :One arrested in Tamilnadu, Chennai, Police, Youth, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia