ആയിരംകോടിക്ക് അവകാശികളായി; ജയലളിതയുടെ സ്വത്തുക്കള്‍ സഹോദരന്റെ മക്കളായ ദീപകിനും ദീപയ്ക്കും
May 28, 2020, 12:26 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 28.05.2020) തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന്റെ അവകാശികള്‍ സഹോദരന്റെ മക്കളായ ദീപകും ദീപയുമാണെന്ന് കോടതി വിധി. സ്വത്ത് തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടര്‍ച്ചാവകാശികളെ പ്രഖ്യാപിച്ചത്. ഇതോടെ ജയലളിതയുടെ വീട് അടക്കം സ്മാരകമായി മാറ്റാം എന്ന ജയലളിതയുടെ പാര്‍ട്ടി എഐഎഡിഎംകെയുടെ പ്രഖ്യാപനത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വേദനിലയം എന്ന വീട് സ്മാരകമാക്കുന്നതു പുനഃപരിശോധിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഇതും തമിഴ്‌നാട് സര്‍ക്കാറിന് വലിയ തിരിച്ചടിയാണ്. കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിര്‍ദേശിച്ചു. വേദനിലയം സ്മാരകമാക്കുന്നതിന് നേരത്തെ തമിഴ്‌നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പ്രസക്തി പുതിയ ഉത്തരവോടൊണ് ഇല്ലാതായത്.
സ്വകാര്യ കെട്ടിടങ്ങള്‍ വന്‍വില കൊടുത്ത് ഏറ്റെടുക്കുന്നതിനു പകരം ജനോപകാര പദ്ധതികള്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ജയലളിതയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ ദീപകിനെയും ദീപയെയും കോടതി അനുവദിച്ചിട്ടുമുണ്ട്.
Keywords: News, National, India, Chennai, Jayalalitha, Assets, High Court, AIADMK, Jaya Lalitha Niece and Nephew to Inherit Assets High Court Says
ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വേദനിലയം എന്ന വീട് സ്മാരകമാക്കുന്നതു പുനഃപരിശോധിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഇതും തമിഴ്‌നാട് സര്‍ക്കാറിന് വലിയ തിരിച്ചടിയാണ്. കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിര്‍ദേശിച്ചു. വേദനിലയം സ്മാരകമാക്കുന്നതിന് നേരത്തെ തമിഴ്‌നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പ്രസക്തി പുതിയ ഉത്തരവോടൊണ് ഇല്ലാതായത്.
സ്വകാര്യ കെട്ടിടങ്ങള്‍ വന്‍വില കൊടുത്ത് ഏറ്റെടുക്കുന്നതിനു പകരം ജനോപകാര പദ്ധതികള്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ജയലളിതയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ ദീപകിനെയും ദീപയെയും കോടതി അനുവദിച്ചിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

