പ്രസിഡന്റ് സ്ഥാനത്ത് ജയ് ഷായുടെ കാലാവധി നീട്ടി ഏഷ്യന്‍ ക്രികറ്റ് കൗൻസില്‍; ഏഷ്യാ കപ് ഓഗസ്റ്റ് 27ന് ആരംഭിക്കും; ഖത്വറിനും അംഗത്വം
Mar 19, 2022, 18:49 IST
ന്യൂഡെല്‍ഹി: (www.kvartha.com 19.03.2022) ഏഷ്യന്‍ ക്രികറ്റ് കൗൻസില്‍ (ACC) പ്രസിഡന്റ് ജയ് ഷായുടെ കാലാവധി നീട്ടി. 2022 ലെ ഏഷ്യാ കപ് ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ വരെ ശ്രീലങ്കയില്‍ നടക്കുമെന്നും കൗൺസിൽ അറിയിച്ചു. ഈ വര്‍ഷം ടി20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് നടക്കുക. അതിനുള്ള യോഗ്യതാ മത്സരം ഓഗസ്റ്റ് 20 മുതല്‍ ആരംഭിക്കും.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ ഉള്‍പെടെയുള്ള മറ്റ് ഏഷ്യന്‍ ക്രികറ്റ് ടീമുകളുടെ ബോര്‍ഡ് പ്രതിനിധികള്‍ക്കൊപ്പം പ്രസിഡന്റ് ജയ് ഷാ പങ്കെടുത്ത എസിസിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.
ബിസിസിഐ സെക്രടറി കൂടിയായ ഷാ ഇനി 2024 വരെ എസിസിയെ നയിക്കും. മേഖലയിലെ കായിക വികസനമായിരിക്കും എസിസിയുടെ പ്രധാന ശ്രദ്ധയെന്ന് ഷാ പറഞ്ഞു. വനിതാ ക്രികറ്റിലെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഈ വര്‍ഷം എസിസി ഒന്നിലധികം ടൂര്‍ണമെന്റുകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീലങ്ക ക്രികറ്റ് (SLC) പ്രസിഡന്റ് ഷമ്മി സില്‍വയാണ് ഷായുടെ കാലാവധി നീട്ടുന്ന കാര്യം നിര്‍ദേശിച്ചത്. എസിസിയിലെ എല്ലാ അംഗങ്ങളും ഏകകണ്ഠമായി അതിനെ പിന്തുണച്ചു. യോഗത്തില്‍ ഖത്വർ ക്രികറ്റ് അസോസിയേഷന്റെ അംഗത്വം മുഴുവന്‍ സമയ അംഗത്വമായി ഉയര്‍ത്തി.
Keywords: News, National, President, Top-Headlines, Asia, Cricket, Sri Lanka, New Delhi, Pakistan, Bangladesh, Afghanistan, BCCI, Secretary, Women, Jay Shah, ACC President, Asia Cup 2022, Jay Shah's Term as ACC President Extended by a Year; Asia Cup 2022 to Commence From August 27.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.