Controversy | 'നെഹ്‌റു മയക്കുമരുന്ന് ഉപയോഗിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തിരുന്നു'; മുന്‍പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍
Dec 15, 2022, 12:51 IST
ഭാരത്പൂര്‍: (www.kvartha.com) മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍. നെഹ്‌റു മയക്കുമരുന്ന് ഉപയോഗിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തിരുന്നുവെന്നാണ് മന്ത്രിയുടെ പരാമര്‍ശം.
മന്ത്രിയുടെ പ്രസംഗം ഇങ്ങനെ:
'ജവഹര്‍ലാല്‍ നെഹ്‌റു ജി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു, സിഗരറ്റ് വലിക്കുമായിരുന്നു. മഹാത്മാ ഗാന്ധിയുടെ മകനും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. നമ്മുടെ രാജ്യം ലഹരിമരുന്ന് ഭീഷണിയിലാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന മരണത്തെയും മറ്റ് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെയും കുറിച്ച് ജനങ്ങളെ അറിയിച്ച്, അവരില്‍ ഭയം സൃഷ്ടിക്കാന്‍ ഞാന്‍ മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍, മനുഷ്യനെ കാര്‍ന്നുതിന്നുന്ന വിഷമായ മയക്കുമരുന്ന് വില്‍പനയും നിര്‍ത്തും.'
അതേസമയം മന്ത്രിയുടെ പ്രസ്താവന വിവാദമായിരിക്കയാണ്. നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
കൂടാതെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ മകനും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ ആരോപിച്ചു. കഴിഞ്ഞദിവസം രാജസ്താനിലെ ഭരത്പൂരില്‍ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയിലാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം.
മന്ത്രിയുടെ പ്രസംഗം ഇങ്ങനെ:
'ജവഹര്‍ലാല്‍ നെഹ്‌റു ജി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു, സിഗരറ്റ് വലിക്കുമായിരുന്നു. മഹാത്മാ ഗാന്ധിയുടെ മകനും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. നമ്മുടെ രാജ്യം ലഹരിമരുന്ന് ഭീഷണിയിലാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന മരണത്തെയും മറ്റ് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെയും കുറിച്ച് ജനങ്ങളെ അറിയിച്ച്, അവരില്‍ ഭയം സൃഷ്ടിക്കാന്‍ ഞാന്‍ മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍, മനുഷ്യനെ കാര്‍ന്നുതിന്നുന്ന വിഷമായ മയക്കുമരുന്ന് വില്‍പനയും നിര്‍ത്തും.'
അതേസമയം മന്ത്രിയുടെ പ്രസ്താവന വിവാദമായിരിക്കയാണ്. നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Keywords: 'Jawaharlal Nehru used to take drugs, smoke cigarette': Union minister Kaushal Kishore, Video, Allegation, News, Prime Minister, Drugs, Controversy, National.#WATCH जवाहर लाल नेहरू जी नशा करते थे, सिगरेट पीते थे और महात्मा गांधी जी का एक लड़का नशा करता था। आगर आप पढ़ेंगे और देखेंगे तो पता चल जाएगा: नशा मुक्ति जागरण अभियान कार्यक्रम में केंद्रीय आवासन एवं शहरी कार्य राज्यमंत्री मंत्री कौशल किशोर, भरतपुर, राजस्थान (14.12) pic.twitter.com/VdZZ93k8sx
— ANI_HindiNews (@AHindinews) December 14, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.