രാജ്യം മുഴുവനും പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സമരം നടത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദ ബെന്നും പ്രതിഷേധത്തില്‍ പങ്കാളിയായോ?സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റിന്റെ സത്യാവസ്ഥ ഇതാണ്!

ന്യൂഡെല്‍ഹി: (www.kvartha.com 22.01.2020) രാജ്യം മുഴുവനും പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സമരം നടത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദ ബെന്നും പ്രതിഷേധത്തില്‍ പങ്കാളിയാകുന്നു. കഴിഞ്ഞദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റിന്റെ സത്യാവസ്ഥ ഇതാണ്. ന്യൂഡെല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ യശോദാ ബെന്‍ കുറേ സ്ത്രീകള്‍ക്കൊപ്പം മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ 500 രൂപ നല്‍കി പൗരത്വ ഭേദഗതി ബില്ലിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും ഉള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ യശോദാ ബെന്നിനെ ഷഹീന്‍ ബാഗില്‍ എത്തിച്ചതെന്നാണ് ചിത്രത്തിന് താഴെ ഹിന്ദിയില്‍ നല്‍കിയിരിക്കുന്ന കമന്റ്. 320 തവണ ഷെയര്‍ ആയ ഈ പോസ്റ്റ് 24മണിക്കൂറിനുള്ളില്‍ 11,000പേരാണ് വായിച്ചത്. ഒരാള്‍ തന്നെ നിരവധി തവണ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

 രാജ്യം മുഴുവനും പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സമരം നടത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദ ബെന്നും പ്രതിഷേധത്തില്‍ പങ്കാളിയായോ?സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റിന്റെ സത്യാവസ്ഥ ഇതാണ്!

എന്നാല്‍ പ്രചരിക്കുന്ന ചിത്രം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റേതല്ലെന്നും 2016 ല്‍ മുംബൈയിലെ മഷായിലെ ചേരികള്‍ പൊളിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒ അംഗങ്ങള്‍ക്കൊപ്പം ഒരു ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നതിന്റേതാണെന്നുമാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.

 രാജ്യം മുഴുവനും പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സമരം നടത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദ ബെന്നും പ്രതിഷേധത്തില്‍ പങ്കാളിയായോ?സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റിന്റെ സത്യാവസ്ഥ ഇതാണ്!

എന്നാല്‍ ആം ആദ്മി പ്രവര്‍ത്തക അല്‍ക്ക ലാമ്പ ട്വിറ്ററില്‍ ഇട്ട പഴയ പോസ്റ്റില്‍ പറയുന്നത് മുസ്ലീം സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിന്റെ ഫോട്ടോ ആണ് ഇതെന്നാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Jashodaben Protesting in Shaheen Bagh? Nope, Picture is Old, New Delhi, News, Politics, Social Network, post, Protesters, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia