PM Modi | 'ഇതുവരെ സംഭവിച്ചതെല്ലാം വെറും ട്രെയ്ലര്‍ മാത്രം; ജമ്മു കശ്മീരിന് സംസ്ഥാന പദവി അധികം വൈകാതെ തിരികെ ലഭിക്കും, സമാധാന അന്തരീക്ഷം സ്ഥാപിക്കുമെന്നും' തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി

 


ശ്രീനഗര്‍: (KVARTHA) ജമ്മു കശ്മീരിന് അധികം വൈകാതെ സംസ്ഥാന പദവി തിരികെ ലഭിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉധംപുരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പും അധികം വൈകാതെ നടക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഉധംപുരിലെ സ്ഥാനാര്‍ഥി ജിതേന്ദ്ര സിങ്ങിനും ജമ്മുവിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ജുഗല്‍ കിഷോറിനും വോടു ചെയ്യാന്‍ മോദി ജനങ്ങളെ ആഹ്വാനം ചെയ്തു. രാജ്യം നേരിടുന്ന വെല്ലുവിളികളെ അനായാസം നേരിട്ട് മുന്നോട്ടു പോകാന്‍ തക്ക കരുത്തുള്ള ഒരു സര്‍കാര്‍ കേന്ദ്രത്തില്‍ വരുന്നതിന് ഇരുവരെയും വോടു ചെയ്ത് വിജയിപ്പിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.

PM Modi | 'ഇതുവരെ സംഭവിച്ചതെല്ലാം വെറും ട്രെയ്ലര്‍ മാത്രം; ജമ്മു കശ്മീരിന് സംസ്ഥാന പദവി അധികം വൈകാതെ തിരികെ ലഭിക്കും, സമാധാന അന്തരീക്ഷം സ്ഥാപിക്കുമെന്നും' തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി

ഭീകരവാദത്തിന്റെയും ആക്രമണങ്ങളുടെയും കല്ലേറിന്റെയും അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള വെടിവയ്പിന്റെയും അകമ്പടിയില്ലാതെ തികച്ചും സമാധാനപരമായ അന്തരീക്ഷത്തിലാകും ഇത്തവണ ജമ്മു കശ്മീരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കുകയെന്നും മോദി പറഞ്ഞു.

മോദിയുടെ പ്രസംഗം:

മോദിയുടെ ചിന്തകള്‍ വളരെ മുന്നിലാണ്. അതുകൊണ്ട് ഇതുവരെ സംഭവിച്ചതെല്ലാം വെറും ട്രെയ്ലര്‍ മാത്രം. ജമ്മു കശ്മീരിന്റെ ഏറ്റവും സുന്ദരമായ പുതിയൊരു ചിത്രം സൃഷ്ടിക്കുന്നതിന്റെ തിരക്കിലാണ് ഞാന്‍. ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വീണ്ടും നടക്കുന്ന കാലം വിദൂരമല്ല. ജമ്മു കശ്മീരിന് സംസ്ഥാന പദവി അധികം വൈകാതെ തിരികെ ലഭിക്കും. അതോടെ എംഎല്‍എമാരും മന്ത്രിമാരുമായി നിങ്ങളുടെ സ്വപ്നങ്ങള്‍ പങ്കിടാനും സാധിക്കും.

കഴിഞ്ഞ 60 വര്‍ഷമായി ജമ്മു കശ്മീരിനെ വിടാതെ പിന്തുടരുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഞാന്‍ പരിഹാരം കണ്ടെത്തും. ഇക്കാര്യത്തില്‍ നിങ്ങള്‍ക്കെന്നെ പൂര്‍ണമായും വിശ്വസിക്കാം. ജമ്മു കശ്മീരിനെ പൂര്‍ണമായും മാറ്റിമറിക്കുമെന്ന എന്റെ വാഗ്ദാനം കഴിഞ്ഞ 10 വര്‍ഷത്തിനിടെ പാലിച്ചിട്ടുണ്ട്- എന്നും മോദി അവകാശപ്പെട്ടു.

ജമ്മു കശ്മീരിലെ ജനങ്ങള്‍ അനുഭവിച്ചിരുന്ന പീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ തനിക്കു സാധിച്ചെന്നും മോദി ചൂണ്ടിക്കാട്ടി. ബിജെപി സര്‍കാര്‍ 2019ല്‍ എടുത്തുകളഞ്ഞ ഭരണഘടനയുടെ 370-ാം അനുച്ഛേദം പുനഃസ്ഥാപിക്കാന്‍ കോണ്‍ഗ്രസിനെയും മറ്റു പ്രതിപക്ഷ പാര്‍ടികളെയും മോദി വെല്ലുവിളിച്ചു.

Keywords: 'Jammu and Kashmir will get statehood, time not far for assembly elections': PM, Sri Nagar, News, Jammu Kashmir, Lok Sabha Election, Politics, NDA, PM Modi, Congress, Criticism, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia