കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ 3 സൈനികര്‍ക്ക് പരിക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com 08.07.2017) കശ്മീരിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ ബന്ദിപുരയില്‍ ആണ് സംഭവം. റോഡ് ഉദ്ഘാടന ചടങ്ങിനെത്തിയവരുടെ വാഹനങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാസേന വധിച്ചിട്ട് ശനിയാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ വര്‍ധിപ്പിച്ചിട്ടുണ്ട്.

കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ 3 സൈനികര്‍ക്ക് പരിക്ക്

പോലീസിനും സൈന്യത്തിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാനിയുടെ ചരമ വാര്‍ഷികത്തില്‍ പ്രതിഷേധ പ്രകടനങ്ങളും തീവ്രവാദ ആക്രമണങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും പലഭാഗങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പടുത്തുകയും ചെയ്തിട്ടുണ്ട്.

അഞ്ചു പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ ആളുകള്‍ കൂട്ടംകൂടുന്നതിനും സംഘടിക്കുന്നതിനും ഒന്നിച്ചു സഞ്ചരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അനന്തനാഗ് പട്ടണത്തിലും കരുതല്‍ നടപടികള്‍ സ്വീകരിച്ചു. പുല്‍വാമ, ഷോപ്പിയാന്‍, ബാരാമുല്ലാഹ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

Keywords:  India, National, News, Srinagar, Jammu, Kashmir, Police, Army, Injured, Terror Attack, Jammu and Kashmir: Terrorists Attack army convoy in Bandipora, 3 jawans injured

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia