ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരില്‍ നിന്നും പുതിയ 2000 രൂപയുടെ നോട്ടുകള്‍ പിടികൂടി
Nov 22, 2016, 16:48 IST
ശ്രീനഗര്‍: (www.kvartha.com 22.11.2016) ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരില്‍ നിന്നും പുതിയ 2000 രൂപയുടെ നോട്ടുകള്‍ പിടികൂടി. ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ ആണ് സൈന്യവുമായി ഏറ്റമുട്ടല്‍ നടന്നത്.
പാകിസ്ഥാനില്‍ നിന്ന് വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്നത് തടയുന്നതിനും, കള്ളപ്പണം വെളുപ്പിക്കുന്നതിനും വേണ്ടി നവംബര്‍ എട്ടിന് 500, 1000 രൂപാ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പകരം പുതിയ 500, 1000 രൂപാ നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.
15,000 രൂപയാണ് ഭീകരരുടെ കൈവശം ഉണ്ടായിരുന്നത്. ഇതിലാണ് 2000 രൂപയുടെ രണ്ട് നോട്ടുകള്‍ കണ്ടെത്തിയത്. ശേഷിച്ച നോട്ടുകള്‍ നൂറു രൂപയുടേതായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇതോടൊപ്പം ഭീകരരില്‍ നിന്ന് എ.കെ.47 തോക്കുകളും ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
പാകിസ്ഥാനില്‍ നിന്ന് വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്നത് തടയുന്നതിനും, കള്ളപ്പണം വെളുപ്പിക്കുന്നതിനും വേണ്ടി നവംബര്‍ എട്ടിന് 500, 1000 രൂപാ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പകരം പുതിയ 500, 1000 രൂപാ നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.
Also Read:
മലപ്പുറം ജലനിധി ഓഫീസ് തട്ടിപ്പ്: മുഖ്യപ്രതിയും കാസര്‍കോട് സ്വദേശിയുമായ അക്കൗണ്ടിംഗ് ഓഫീസര്‍ അറസ്റ്റില്‍
Keywords: Jammu and Kashmir: Rs 2000 notes recovered from terrorists killed in Bandipora, Srinagar, Pakistan, Fake money, Terrorists, Gun Battle, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.