Cop Arrested | തീവ്രവാദിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ജമ്മു കശ്മീര്‍ പൊലീസ് ഡെപ്യൂടി സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു; 6 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു
Sep 22, 2023, 11:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ജമ്മു കശ്മീര്‍ പൊലീസ് ഡെപ്യൂടി സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. പ്രമുഖ പൊലീസ് ഓഫീസറായ ശെയ്ഖ് ആദില്‍ മുശ്താഖിനെയാണ് അറസ്റ്റ് ചെയ്തത്. തീവ്രവാദിയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് നടപടി. അഴിമതിയുള്‍പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
ഭീകരവാദിയെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചെന്നും കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ പ്രതിയാക്കാന്‍ ശ്രമിച്ചതിനുമാണ് ഡെപ്യൂടി സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ശ്രീനഗറിലെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ പറയുന്നത്: ആദില്‍ മുശ്താഖ് ഭീകരനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അറസ്റ്റിലായ ഭീകരവാദികളുടെ ഫോണ്‍ സംഭാഷണം വെളിപ്പെടുത്തി. ഭീകരനും ഡെപ്യൂടി സൂപ്രണ്ടും തമ്മില്‍ കുറഞ്ഞത് 40 കോളുകളെങ്കിലും ചെയ്തു. അറസ്റ്റില്‍ നിന്നും നിയമത്തില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നും ഭീകരന് ഇയാള്‍ ഉപദേശം നല്‍കി.
ഭീകരവാദിയായ പ്രതിയെ എങ്ങനെ സഹായിച്ചു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. തീവ്രവാദത്തിന് ധനസഹായം നല്‍കിയെന്ന കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ പ്രതിയാക്കാന്‍ പോലും ആദില്‍ ശ്രമിച്ചു. തീവ്രവാദ ധനസഹായം കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിയാക്കാന്‍ ഡെപ്യൂട്ടി സൂപ്രണ്ട് തെറ്റായ പരാതി തയ്യാറാക്കി. ഈ കേസില്‍ മൂന്ന് പ്രതികള്‍ ഫെബ്രുവരിയില്‍ അറസ്റ്റിലായി. ഒരാള്‍ ഒളിവിലാണ്. പ്രതിയില്‍ നിന്ന് ആദില്‍ മുശ്താഖ് അഞ്ച് ലക്ഷം രൂപ കൈപ്പറ്റി. ഭീകര സംഘടനയായ ലഷ്‌കറിന്റെ ധനകാര്യം കൈകാര്യം ചെയ്യുന്നതിനായി സോപോറില്‍ വ്യാജ രേഖകളില്‍ ബാങ്ക് അകൗണ്ട് തുറന്ന മുസമില്‍ സഹൂറുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
ജൂലൈയില്‍ മുസമില്‍ സഹൂര്‍ അറസ്റ്റിലാകുന്നതിന് നാല് ദിവസം മുമ്പ്, തീവ്രവാദ ധനസഹായം കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കി. ഇതിനായി എല്ലാ രേഖകളും ഡെപ്യൂടി സൂപ്രണ്ടാണ് തയ്യാറാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഫെബ്രുവരിയില്‍ ശ്രീനഗര്‍ പൊലീസ് മൂന്ന് ലഷ്‌കര്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും അവരില്‍ നിന്ന് 31 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു. ഇവരുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ ആദില്‍ മുശ്താഖിന്റെ സഹായത്തോടെ ഒളിവില്‍പോയ മുസമില്‍ സഹൂറിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
ആദില്‍ മുശ്താഖ് പ്രതികളുമായി ടെലിഗ്രാം ആപില്‍ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.