Accidental Death | ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരുക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരുക്കേറ്റു. അമൃത്സറില്‍നിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.  പരുക്കേറ്റവരെ സമീപത്തെ സര്‍കാര്‍ മെഡികല്‍ കോളജ് അടക്കമുള്ള ആശുപത്രികളിലേക്ക് മാറ്റി.
Aster mims 04/11/2022

പരുക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 
ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഝാജ്ജര്‍ കോട്‌ലിക്ക് സമീപത്തുവെച്ച് സഞ്ചാരികളുമായി വന്ന വാഹനം കൊക്കയിലേക്ക് വീഴുകയായിരുന്നു. ബീഹാറില്‍ നിന്നുള്ളവരായിരുന്നു ബസിലുണ്ടായിരുന്നതെന്നാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പ്രതികരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ശ്രീനഗര്‍ ജമ്മു കശ്മീര്‍ ദേശീയപാതയില്‍ ദക്ഷിണ കശ്മീരിന് സമീപത്തുവെച്ച് ബസ് തലകീഴായി മറിഞ്ഞ് 5 പേര്‍ക്ക് പരുക്കേറ്റിരുന്നു. കൊല്‍കത്തയില്‍ നിന്നുള്ള വിനോദ സഞ്ചാരികളായിരുന്നു ബസിലുണ്ടായിരുന്നത്. സമാനമായ മറ്റൊരു സംഭവത്തില്‍ അമിത വേഗത്തിലെത്തിയ ട്രക് സേനാ വാഹനത്തിലിടിച്ച് മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്കും പരുക്കേറ്റിരുന്നു.

Accidental Death | ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരുക്ക്


Keywords:  News, National-News, National, Accident-News, Accident, Accidental Death, Road Accident, Bus, Passengers, Srinagar, Jammu, Kashmir,  Jammu And Kashmir: 7 dead as bus going from Amritsar to Katra falls into gorge.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia