ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളോട് വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ച് ജാമിയ മിലിയ സര്‍വ്വകലാശാല
May 2, 2020, 10:09 IST
ന്യൂഡെല്‍ഹി: (www.kvartha.com 02.05.2020) കൊവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യവ്യാപകമാക്കിയ കേന്ദ്രം ലോക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളോട് വീടുകളിലേക്ക് തിരിച്ച് പോകാന്‍ സര്‍വ്വകലാശാല നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരുകളുടെ ഗതാഗത, യാത്രാ പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ഹോസ്റ്റലുകളില്‍ നിന്ന് തിരിച്ചു പോകാനാണ് നിര്‍ദ്ദേശം.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാല അടച്ചിട്ടിരിക്കുകയാണ്. ഓഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍വ്വകലാശാലയുടെ തീരുമാനം. ജൂലൈയില്‍ നടക്കാനിരുന്ന പരീക്ഷയുടെ ക്രമം അറിയിക്കാമെന്നും സര്‍വ്വകലാശാല അറിയിച്ചു. പരീക്ഷകള്‍ക്കും ഗവേഷണങ്ങള്‍ക്കുമുള്ള റിസോഴ്സ് മെറ്റീരിയലുകള്‍ ഓണ്‍ലൈനില്‍ ആക്സസ് ചെയ്യാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Keywords: News, National, India, New Delhi, University, Students, House, Examination, Online, Jamia asks hostel students to vacate rooms and return home
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാല അടച്ചിട്ടിരിക്കുകയാണ്. ഓഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍വ്വകലാശാലയുടെ തീരുമാനം. ജൂലൈയില്‍ നടക്കാനിരുന്ന പരീക്ഷയുടെ ക്രമം അറിയിക്കാമെന്നും സര്‍വ്വകലാശാല അറിയിച്ചു. പരീക്ഷകള്‍ക്കും ഗവേഷണങ്ങള്‍ക്കുമുള്ള റിസോഴ്സ് മെറ്റീരിയലുകള്‍ ഓണ്‍ലൈനില്‍ ആക്സസ് ചെയ്യാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.