Jaishankar | യുക്രൈനിലെ പ്രതിസന്ധി യൂറോപിന് ഏഷ്യയിലെ പ്രശ്നങ്ങളെ കുറിച്ച് കൂടി ചിന്തിക്കാനുള്ള മുന്നറിയിപ്പാന്നെന്ന് വിദേശകാര്യ മന്ത്രി; വിമർശനങ്ങൾക്ക് ചുട്ട മറുപടി
Apr 26, 2022, 21:09 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) യുക്രൈൻ വിഷയത്തിൽ ഇൻഡ്യയുടെ നിലപാടിനെ വിമർശിക്കുന്നവർക്ക് ചുട്ടമറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ വർഷം അഫ്ഗാനിസ്താനിലും മേഖലയിലെ വിവിധ പ്രദേശങ്ങളിലും നടന്ന സംഭവങ്ങൾ ഉൾപെടെ, ഏഷ്യ നേരിടുന്ന വെല്ലുവിളികളെ പാശ്ചാത്യ ശക്തികൾ അവഗണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈനിലെ പ്രതിസന്ധി യൂറോപിന് ഒരു മുന്നറിയിപ്പല്ല ഏഷ്യയിലെ പ്രശ്നങ്ങളെ കുറിച്ച് കൂടി ചിന്തിക്കാനുള്ള മുന്നറിയിപ്പാന്നെന്നും അദ്ദേഹം 'റെയ്സിന ഡയലോഗ്' സെഷനിൽ കൂട്ടിച്ചേർത്തു.
യുക്രൈനിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള നോർവീജിയൻ വിദേശകാര്യ മന്ത്രി അനികെൻ ഹ്യൂറ്റ്‌ഫെൽഡിന്റെ പ്രത്യേക ചോദ്യത്തിന് മറുപടിയായി, യുദ്ധം ഉടൻ അവസാനിപ്പിക്കാനും ഇരു രാജ്യങ്ങളും നയതന്ത്രത്തിന്റെയും ചർചയുടെയും പാതയിലേക്ക് മടങ്ങാനും ഇൻഡ്യ സമ്മർദം ചെലുത്തുകയാണെന്ന് ജയശങ്കർ പറഞ്ഞു. 'യുക്രൈനിലെ സംഘർഷത്തെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ മുമ്പ് പ്രകടിപ്പിച്ച വളരെ വ്യക്തമായ നിലപാടാണെന്ന് ഞാൻ കരുതുന്നു', അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യുക്രൈയിനിൽ റഷ്യ നടത്തിയതുപോലെ ചൈന ഏഷ്യയിൽ നടപടികളെടുത്തൽ ഇൻഡ്യയുടെ സുരക്ഷയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന സ്വീഡിഷ് നേതാവിന്റെ പരാമർശത്തിൽ, ഈ ചോദ്യം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയോട് ചോദിക്കേണ്ടതായിരുന്നുവെന്ന് ജയശങ്കർ പറഞ്ഞു. ആ ചോദ്യത്തിന് സത്യസന്ധമായി ഉത്തരം നൽകാൻ കഴിയില്ലെന്നായിരുന്നു ജയശങ്കറിന്റെ മറുപടി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.