മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ബ്ലൂടൂത് ഹെഡ്ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം
Aug 7, 2021, 16:23 IST
ജയ്പുര്‍: (www.kvartha.com 07.08.2021) മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ബ്ലൂടൂത് ഹെഡ്ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. ജയ്പുരിലെ ഉദയ്പുരിയ ഗ്രാമത്തിലെ രാകേഷ് കുമാര്‍ നഗര്‍(28) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് അപകടം നടന്നത്. പഠനാവശ്യത്തിനായി ബ്ലൂടൂത് ഉപയോഗിച്ചുകൊണ്ടിരിക്കേയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ഇലക്ട്രിക് ഔട്ലെറ്റില്‍ കുത്തിവെച്ചുകൊണ്ടാണ് ബ്ലൂടൂത് ഹെഡ്ഫോണ്‍ രാകേഷ് ഉപയോഗിച്ചത്. അപകടമുണ്ടായ ഉടന്‍ അബോധാവസ്ഥയിലായ രാകേഷ് ചികിത്സയ്ക്കിടയിലാണ് മരിക്കുന്നത്. അപകടത്തില്‍ രാകേഷിന്റെ ചെവികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
'അബോധാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടയില്‍ ഹൃദയസ്തംഭനമുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.' സിദ്ധിവിനായക് ആശുപത്രിയിലെ ഡോ.എല്‍ എന്‍ റുണ്ഡ്ല പറയുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് രാകേഷ് വിവാഹിതനായത്. കുടുംബത്തിലെ മൂത്തമകനായിരുന്നു രാകേഷ് എന്നും പൊലീസ് പറഞ്ഞു.
Keywords: Jaipur Man Dies As Bluetooth Headphone Explodes In Ear While Studying: Cops, Jaipur, News, Local News, Dead, Hospital, Treatment, Police, Accidental Death, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.