Air India | എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ പുകവലിച്ചതിന് അറസ്റ്റിലായി; ജാമ്യം ലഭിക്കാന്‍ 25,000 രൂപ കെട്ടിവക്കണമെന്ന് കോടതി, പറ്റില്ലെന്നും 250 രൂപ അടയ്ക്കാമെന്നും പ്രതി, ജഡ്ജിക്ക് ക്ലാസും; പിന്നീട് സംഭവിച്ചത്
Mar 14, 2023, 13:32 IST
ന്യൂഡെല്‍ഹി: (www.kvartha.com) എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ അപമര്യാദയായി പെരുമാറുകയും പുകവലിക്കുകയും ചെയ്തുവെന്ന പരാതിയില്‍ അറസ്റ്റിലായ ആള് പിഴയടക്കാന്‍ തയാറായില്ല. തുടര്‍ന്ന് ജയിലിലടച്ചു. കേസില്‍ ജാമ്യത്തുകയായി 25,000 രൂപ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ട കോടതിയോട് അത്രയും തുക നല്‍കാനാവില്ലെന്നും ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോള്‍ ഐപിസി സെക്ഷന്‍ പ്രകാരം 250 രൂപ പിഴ അടച്ചാല്‍ മതിയെന്നും വാദിക്കുകയായിരുന്നു.
വിമാനത്തില്‍ അപമര്യാദയായി പെരുമാറിയ രത്നാകര്‍ ദ്വിവേദിയെയാണ് ജാമ്യത്തുക കെട്ടിവെക്കാത്തതിനെ തുടര്‍ന്ന് ജയിലിലടച്ചത്. കോടതി 25,000രൂപ കെട്ടിവെച്ചാല്‍ ജാമ്യം നല്‍കാമെന്ന് അറിയിച്ചെങ്കിലും അത്രയും തുക അടക്കാന്‍ തയാറല്ലെന്നും ജയിലില്‍ പോകാമെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു.
മാര്ച് 10ന് എയര്‍ ഇന്‍ഡ്യയുടെ ലന്‍ഡന്‍-മുംബൈ ഫ്ളൈറ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫ്ളൈറ്റില്‍ പുകവലിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവരുടെ ജീവന് ആപത്തുണ്ടാക്കുന്ന പ്രവര്‍ത്തിക്ക് സെക്ഷന്‍ 336 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ ഐപിസി സെക്ഷന്‍ 336 പ്രകാരമുള്ള കുറ്റത്തിന് 250 രൂപ പിഴയടച്ചാല്‍ മതിയെന്ന് താന്‍ ഓണ്‍ലൈന്‍ പരിശോധിച്ച് മനസിലാക്കിയിട്ടുണ്ടെന്ന് പ്രതി വാദിച്ചു. ആ തുക നല്‍കാമെന്നും എന്നാല്‍ ജാമ്യത്തുക കെട്ടിവെക്കാനാകില്ലെന്നും വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ ജയിലിലടച്ചു. വിമാനത്തില്‍ പുകവലിച്ചതിന് പിടികൂടിയ രത്നാകരന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് എയര്‍ ഇന്‍ഡ്യ ജീവനക്കാര്‍ പറഞ്ഞു.
Keywords: Jail or bail? Air India flyer tries to 'lecture' judge, wants ₹250 fine or, New Delhi, News, Air India Express, Court, Bail, Jail, Passenger, National.
വിമാനത്തില്‍ അപമര്യാദയായി പെരുമാറിയ രത്നാകര്‍ ദ്വിവേദിയെയാണ് ജാമ്യത്തുക കെട്ടിവെക്കാത്തതിനെ തുടര്‍ന്ന് ജയിലിലടച്ചത്. കോടതി 25,000രൂപ കെട്ടിവെച്ചാല്‍ ജാമ്യം നല്‍കാമെന്ന് അറിയിച്ചെങ്കിലും അത്രയും തുക അടക്കാന്‍ തയാറല്ലെന്നും ജയിലില്‍ പോകാമെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു.
മാര്ച് 10ന് എയര്‍ ഇന്‍ഡ്യയുടെ ലന്‍ഡന്‍-മുംബൈ ഫ്ളൈറ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫ്ളൈറ്റില്‍ പുകവലിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവരുടെ ജീവന് ആപത്തുണ്ടാക്കുന്ന പ്രവര്‍ത്തിക്ക് സെക്ഷന്‍ 336 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തത്.
Keywords: Jail or bail? Air India flyer tries to 'lecture' judge, wants ₹250 fine or, New Delhi, News, Air India Express, Court, Bail, Jail, Passenger, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.