Jail CCTV | ലോകപിൽ നിന്നുള്ള ദൃശ്യങ്ങൾ! കാമുകിയെ കൊന്ന് 35 കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞെന്ന കേസിൽ അറസ്റ്റിലായ യുവാവ് 24 മണിക്കൂറും നിരീക്ഷണത്തിൽ; മൃതദേഹ അവശിഷ്ടങ്ങൾ ഫ്രിഡ്‌ജിൽ സൂക്ഷിച്ചിരുന്ന സമയത്തും പ്രതി ഡേറ്റിങ് ആപിലൂടെ പരിചയപ്പെട്ട മറ്റൊരു യുവതിയെ അപാർട്മെന്റിലേക്ക് കൊണ്ടുവന്നിരുന്നതായി പൊലീസ്
Nov 15, 2022, 12:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 35 കഷ്ണങ്ങളാക്കി മുറിച്ച് ഡെൽഹിയിലുടനീളം വലിച്ചെറിഞ്ഞന്ന കേസിൽ അറസ്റ്റിലായ കാമുകൻ അഫ്ത്വാബ് അമീൻ പൂനാവാല (28) ലോകപിൽ 24 മണിക്കൂറും നിരീക്ഷണത്തിലാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തെക്കൻ ഡെൽഹിയിലെ മെഹ്‌റൗളിയിലെ പൊലീസ് സ്‌റ്റേഷനിൽ മറ്റൊരു തടവുകാരനൊപ്പം അഫ്‌ത്വാബ് കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പുറത്ത് രണ്ട് പൊലീസുകാർ യുവാവിനെ നോക്കി ഇരിക്കുന്നതും കാണാം.
മെയ് 18 ന് തർക്കമുണ്ടായതിനെ തുടർന്ന് അഫ്‌ത്വാബ് തന്റെ ലിവ്-ഇൻ പങ്കാളിയായ ശ്രദ്ധ (26) യെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. 'തുടർന്ന് ഇയാൾ യുവതിയുടെ ശരീരം 35 കഷ്ണങ്ങളാക്കി മുറിക്കുകയും അവ സൂക്ഷിക്കാൻ ഒരു ഫ്രിഡ്ജ് വാങ്ങുകയും ചെയ്തു. അടുത്ത 18 ദിവസത്തിനുള്ളിൽ യുവാവ് ഡെൽഹിക്ക് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ മൃതദേഹം അവശിഷ്ടങ്ങൾ തള്ളി', അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
അതേസമയം ശ്രദ്ധയുടെ മൃതദേഹ അവശിഷ്ടങ്ങൾ ഫ്രിഡ്ജിൽ ഉണ്ടായിരുന്നപ്പോഴും അഫ്‌ത്വാബ് മറ്റൊരു സ്ത്രീയെ താമസ സ്ഥലത്തേക്ക് കൊണ്ട് വന്നിരുന്നുവെന്ന് ഡെൽഹി പൊലീസ് വെളിപ്പെടുത്തി. ശ്രദ്ധയെ കൊന്നതിന് ശേഷം പൂനാവാല ഡേറ്റിംഗ് ആപിൽ നിരവധി സ്ത്രീകളെ പരിചയപ്പെടുന്നത് തുടർന്നു. ഇയാളുടെ ചില സുഹൃത്തുക്കളും, ഭക്ഷണ വിതരണക്കാരും, കൂടാതെ മറ്റു പലരും വീട്ടിൽ പതിവായി വന്നിരുന്നു. വീട്ടിൽ സുഗന്ധം ഉപയോഗിച്ചിരുന്നത് കൊണ്ടും, റൂം ഫ്രഷ്നറുകളുടെ മണവും കാരണം കൊലപാതകം നടന്നതായി ആർക്കും തോന്നിയില്ല', പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
'ശ്രദ്ധയെ 'ബംബിൾ' എന്ന ഡേറ്റിംഗ് ആപിലൂടെയാണ് അഫത്വാബ് പരിചയപ്പെട്ടത്. മുംബൈയിൽ ആരംഭിച്ച പ്രണയം മെയ് മാസത്തിൽ ഡെൽഹിയിൽ നടന്ന ദാരുണമായ കൊലപാതകത്തിൽ അവസാനിക്കുന്നതിന് മുമ്പ് അവർ മൂന്ന് വർഷം ഒരുമിച്ചായിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തി 15-20 ദിവസങ്ങൾക്ക് ശേഷം, അഫ്താബ് അതേ ആപിൽ മറ്റൊരു യുവതിയെ പരിചയപ്പെടുകയും അവളുമായി ഡേറ്റിംഗ് ആരംഭിക്കുകയും ചെയ്തു. ശ്രദ്ധയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഫ്രഡ്‌ജിൽ തന്നെയിരിക്കെ അയാൾ യുവതിയെ ഇടയ്ക്കിടെ വീട്ടിലേക്ക് കൊണ്ടുവന്നു', പൊലീസ് പറഞ്ഞു.
'ശരീരം ജീർണിച്ചു തുടങ്ങിയതിനാൽ പുതിയ ഫ്രിഡ്ജ് വാങ്ങി. ദുർഗന്ധം വമിക്കാൻ തുടങ്ങിയതിനാൽ ശരീരഭാഗങ്ങൾ കഴുകാൻ ഓൺലൈനിൽ ബ്ലീച് പോലും ഓർഡർ ചെയ്തു. ആ കാലയളവിൽ ഓർഡർ ചെയ്തതെല്ലാം കണ്ടെത്താൻ ഫോണും കംപ്യൂടറും പരിശോധിക്കും. ശ്രദ്ധ ജീവിച്ചിരുന്ന സമയത്തും അഫ്‌ത്വാബ് നിരവധി സ്ത്രീകളെ പരിചയപ്പെടുകയും അവരിൽ ചിലരെ വീട്ടിലേക്ക് കൊണ്ടുവരുകയും ചെയ്തു, അത് പലപ്പോഴും വഴക്കിന് കാരണമായി', പൊലീസ് കൂട്ടിച്ചേർത്തു.
ഡേറ്റിംഗ് ആപ് ഉപയോഗിക്കുന്നത് അഫ്‌ത്വാബ് തുടർന്നുവെന്നും ഇത് ലീവ്-ഇൻ പങ്കാളിയും യുവാവും തമ്മിലുള്ള വഴക്കായി മാറിയെന്നും ഇത് അടിക്കടി വഴക്കുകളിലേക്കും ഒടുവിൽ കൊലപാതകത്തിലേക്കും നയിച്ചതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ് 18 റിപോർട് ചെയ്തു. അതിനിടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Keywords: News, Newdelhi, Jail, CCTV, Arrested, Youth, Dead Body, Police, Investigates, National, Police-station, Jail CCTV: Man Who Killed Girlfriend Under 24X7 Watch.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.