Rahul Gandhi | സര്‍കാര്‍ മാറിയാല്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; ഇത് തന്റെ ഗാരന്റിയാണെന്നും രാഹുല്‍ ഗാന്ധി
Mar 29, 2024, 18:03 IST
ന്യൂഡെല്‍ഹി: (KVARTHA) പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടികള്‍ക്കെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍കാര്‍ മാറിയാല്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് രാഹുല്‍ അറിയിച്ചു. ഇനി ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ആരും ധൈര്യപ്പെടാത്ത നടപടിയായിരിക്കും സ്വീകരിക്കുക എന്നും ഇത് തന്റെ ഗാരന്റിയാണെന്നും രാഹുല്‍ വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ പാര്‍ടികള്‍ക്കെതിരെ ബിജെപി സര്‍കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് രാഹുല്‍ അടക്കമുള്ള നേതാക്കള്‍ ഉന്നയിക്കുന്നത്. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന്റെ ഇഡി അറസ്റ്റിന് പിന്നാലെയാണ് ആദായ നികുതി വകുപ്പും നടപടിയുമായി മുന്നോട്ട് പോകുന്നത്.
കോണ്‍ഗ്രസ്, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ടികള്‍ക്കാണ് ആദായ നികുതി വകുപ്പിന്റെ നോടീസ് ലഭിച്ചിരിക്കുന്നത്. പിഴയും പലിശയുമടക്കം 1700 കോടി രൂപ അടക്കണമെന്നാണ് കോണ്‍ഗ്രസിന് ലഭിച്ച പുതിയ നോടീസ്. 11 കോടി അടക്കണമെന്നാണ് സിപിഐക്ക് ലഭിച്ച നിര്‍ദേശം.
വ്യാഴാഴ്ച വൈകുന്നേരമാണ് കോണ്‍ഗ്രസിന് നോടീസ് ലഭിച്ചത്. ഇതേ കാലയളവിലെ നികുതി പുനര്‍ നിര്‍ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി ഡെല്‍ഹി ഹൈകോടതി തള്ളിയതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ നികുതി പുനര്‍ നിര്‍ണയത്തിനുള്ള കാലാവധി വരുന്ന ഞായറാഴ്ച അവസാനിക്കും. അനുബന്ധ രേഖകളോ കൂടുതല്‍ വിശദാംശങ്ങളോ നല്‍കാതെയാണ് പുതിയ നോടീസ് നല്‍കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഹൈകോടതിയിലെ നിയമപോരാട്ടം പരാജയപ്പെട്ടതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് പാര്‍ടിയുടെ നീക്കം. ആദായ നികുതി വകുപ്പ് അപ്ലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും വകുപ്പിന്റെ നടപടികള്‍ ശരി വയ്ക്കുകയായിരുന്നു. അതേ സമയം ആദായ നികുതി വകുപ്പ് റിട്ടേണുകള്‍ സമര്‍പ്പിക്കാത്തിനാലും, സംഭാവന വിവരങ്ങള്‍ മറച്ചു വച്ചതുകൊണ്ടുമാണ് ഭീമമായ പിഴ ഈടാക്കുന്നതെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രതികരണം.

Keywords: ‘Jab Sarkar Badleg’: After PM Modi, Congress Leader Rahul Gandhi Gives A ‘Guarantee’ | WATCH, New Delhi, News, Rahul Gandhi, Criticized, Warning, Guarantee, Notice, Politics, National.जब सरकार बदलेगी तो ‘लोकतंत्र का चीरहरण’ करने वालों पर कार्रवाई ज़रूर होगी!
— Rahul Gandhi (@RahulGandhi) March 29, 2024
और ऐसी कार्रवाई होगी कि दोबारा फिर किसी की हिम्मत नहीं होगी, ये सब करने की।
ये मेरी गारंटी है।#BJPTaxTerrorism pic.twitter.com/SSkiolorvH
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.