ജമ്മുകശ്മീരില്‍ സൈനികര്‍ക്കു നേരെ തീവ്രവാദികളുടെ ആക്രമണം: 2 തീവ്രവാദികളെ വധിച്ചു; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

 


ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com 11.11.2019) ജമ്മുകശ്മീരിലെ ബന്ദിപുരയില്‍ സൈനികര്‍ക്ക് നേരെ തീവ്രവാദികളുടെ ആക്രമണം. ഞായറാഴ്ചയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു. ഒരാള്‍ ഞായറാഴ്ചയും മറ്റൊരാള്‍ തിങ്കളാഴ്ചയുമാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്.

ജമ്മുകശ്മീരില്‍ സൈനികര്‍ക്കു നേരെ തീവ്രവാദികളുടെ ആക്രമണം: 2 തീവ്രവാദികളെ വധിച്ചു; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

രണ്ട് തീവ്രവാദികളെ വധിച്ചതായും അവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. അതേസമയം, ഉറിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ വീണ്ടും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവയ്പ്പ് നടത്തി. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  J&K: Two terrorists killed in Bandipora encounter,News, Military, Pakistan, Jammu, Kashmir, Terrorists, Killed, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia