ബി എസ് എഫ് ജവാന്‍മാര്‍ക്കെതിരെ ആക്രമണം നടത്തിയ പാക് ഭീകരന്‍ പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com 05.08.2015) കശ്മീരിലെ ഉദംപൂരില്‍ ബിഎസ്എഫ് വാഹന വ്യൂഹത്തിനു നേര്‍ക്ക് ആക്രമണം നടത്തിയ പാക് ഭീകരരില്‍ ഒരാളെ സൈന്യം ജീവനോടെ പിടികൂടി.

സൈന്യവും ഭീകരരും തമ്മില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് 20കാരനായ ഉസ്മാന്‍ ഖാന്‍ എന്ന പാക്ക് ഭീകരനെ സൈന്യം പിടികൂടിയത്. ഇയാള്‍ ലശ്കറെ തായിബ പ്രവര്‍ത്തകനാണ്. 2008 ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ജീവനോടെ പിടിയിലായ അജ്മല്‍ കസബിനു ശേഷം ആദ്യമായാണ് ഒരു പാക് ഭീകരന്‍ പിടിയിലാകുന്നത്. ഇയാളുടെ കൈയില്‍നിന്ന് എ.കെ 47 തോക്കും ആയുധങ്ങളും പിടികൂടി.

പാക്കിസ്ഥാനിലെ ഫൈസലബാദില്‍ നിന്നാണ് ഉസ്മാന്‍ ഖാന്‍ ഉള്‍പ്പെട്ട അഞ്ചംഗം സംഘം എത്തിയതെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. പാക്ക് ഭീകര സംഘടനയായ ലഷ്‌കറെ തയിബ അംഗമായ ഇയാള്‍ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യന്‍ അതിര്‍ത്തി കടന്നത്. സംഘത്തിലെ മൂന്നുപേര്‍ ഗുര്‍ദാസ്പൂരിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്തെന്നും മറ്റു രണ്ടുപേര്‍ അമര്‍നാഥ് യാത്ര തീര്‍ഥാടകരെ ലക്ഷ്യമിട്ട് ജമ്മുവിലെത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ ഉദ്ദംപൂരില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ സംറോലിയിലാണ് ബിഎസ്എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ പാക് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. അമര്‍നാഥ് യാത്രസംഘം ഇതുവഴി കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. ഭീകരരുടെ വെടിവെപ്പില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. രക്ഷപ്പെട്ട ഒരു ഭീകരന്‍ തൊട്ടടുത്ത സ്‌കൂളില്‍ കയറി മൂന്ന് നാട്ടുകാരെ ബന്ദികളാക്കി. തുടര്‍ന്ന് സ്‌കൂള്‍ വളഞ്ഞ ബി.എസ്.എഫും സൈനികരും ചേര്‍ന്ന സംയുക്ത സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ പിടികൂടിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ ബന്ദികളാക്കിയ മൂന്ന് പേരെയും മോചിപ്പിച്ചിട്ടുണ്ട്.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script