SWISS-TOWER 24/07/2023

കശ്മീരില്‍ ബി ജെ പിക്ക് വോട്ട് ചെയ്യരുത്; അവര്‍ ഹിന്ദു മുഖ്യമന്ത്രിയെ കൊണ്ടുവരും- പി ഡി പി

 


ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com 12.11.2014) ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ പിഡിപി എംഎല്‍എ പീര്‍ മുഹമ്മദ് നടത്തിയ പ്രസംഗം വിവാദത്തില്‍. പ്രസംഗത്തിനിടെ എല്‍ എല്‍ എ വര്‍ഗീയത ഉണര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്നാണ് ആരോപണം.

നിങ്ങള്‍  ബിജെപിക്ക് വോട്ടു ചെയ്യരുതെന്നും അവര്‍ അധികാരത്തില്‍ വന്നാല്‍ കശ്മീരില്‍ ഹിന്ദു മുഖ്യമന്ത്രി വരുമെന്നും പീര്‍ മുഹമ്മദ് പ്രസംഗിച്ചിരുന്നു. മാത്രമല്ല ഹിന്ദുക്കള്‍  കശ്മീരികള്‍ക്കു മേലുള്ള ശാപമാകുമെന്നും എം എല്‍ എ പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.

ദക്ഷിണ കശ്മീരില്‍ പിഡിപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് വിവാദ  പരാമര്‍ശം.
ഇത്തരത്തില്‍ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം നടത്തുന്ന നേതാക്കള്‍ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. പ്രസംഗത്തില്‍ പീര്‍ മുഹമ്മദ് നടത്തിയ പ്രസ്താവനകള്‍ രാജ്യത്തിന്റെ ദേശീയ ഏകത്വത്തിന് നിരക്കുന്നതല്ലെന്നും, അത് രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുമെന്നും  ബി.ജെ.പി വക്താവ് ഖാദിര്‍ ജെഹാംഗീര്‍ പറഞ്ഞു.

അതേസമയം ഇത്തരമൊരു പ്രസ്താവന തെരഞ്ഞെടുപ്പ് റാലിയില്‍  നടത്തിയ കാര്യത്തെ കുറിച്ച് തനിക്കറിയില്ലെന്നാണ്  പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. ഷാങ്കൂസ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മുഹമ്മദ്. വരുന്ന തെരഞ്ഞെടുപ്പിലും ഇദ്ദേഹം ഇവിടെ നിന്ന് മത്സരിക്കുന്നുണ്ട്.

കശ്മീരില്‍ ബി ജെ പിക്ക് വോട്ട് ചെയ്യരുത്; അവര്‍ ഹിന്ദു മുഖ്യമന്ത്രിയെ കൊണ്ടുവരും- പി ഡി പി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ശാസ്ത്ര മേളയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിക്ക് പേര് ചോദിച്ച് മര്‍ദനം
Keywords:  Don't vote for BJP, it will impose a Hindu Chief Minister, warns PDP MLA, Srinagar, Allegation, Election, Criticism, MLA, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia