ജ്യോതിര്‍മയി ഡേ കൊലക്കേസ്: വനിതാ പത്രപ്രവര്‍ത്തകയ്ക്ക് ജാമ്യം
Jul 28, 2012, 10:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| Jyotirmoy Dey |
2011 നവംബര്‍ 25നാണ് ജിഗ്ന വോറയെ അറസ്റ്റുചെയ്തത്. ഒരുലക്ഷം രൂപയുടെ ബോണ്ടിലും നിരവധി വ്യവസ്ഥകളോടെയാണ് ഇവര്‍ക്ക് ജാമ്യംനല്‍കിയത്. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും രണ്ടാഴ്ചയിലൊരിക്കല്‍ മുംബൈ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. അറസ്റ്റിലാകുമ്പോള്‍ ജിഗ്ന വോറ മുംബൈ ഡെയ്ലിയുടെ ഡെപ്യൂട്ടി ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
![]() |
| Jigna Vora |
2012 ഡിസംബറില്‍ 12 പേരെ പ്രതിചേര്‍ത്ത് പോലീസ് നല്കിയ കുറ്റപത്രത്തില്‍ ജിഗ്നയുടെ പേരുണ്ടായിരുന്നില്ല. എന്നാല്‍ ഫെബ്രുവരിയില്‍ ഇവരെ പ്രതിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും തെളിവുനശിപ്പിച്ചതിനുമാണ് ജിഗ്ന വോറക്കെതിരെ കുറ്റംചുമത്തിയിട്ടുള്ളത്. അധോലോക രാജാവ് ഛോട്ടാരാജന് നിയോഗിച്ചവരാണ് ജെ ഡേയെ കൊലപ്പെടുത്തിയതെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. ഛോട്ടാരാജനും കേസില്‍ പ്രതിയാണ്. ജിഗ്ന വോറയെ ഉപയോഗിച്ചാണ് ഛോട്ടാരാജന് വധിക്കപ്പെട്ട ജെ ഡേയുടെ നീക്കങ്ങള്‍ മനസ്സിലാക്കിയത്.
![]() |
| Chota Rajan |
അഡ്വാന്‍സായി രണ്ട് ലക്ഷവും കൊലയ്ക്കു ശേഷം ബാക്കിതുകയും നല്കി. ജെ ഡേയെ വെടിവെച്ചുവീഴ്ത്താന്‍ മൂന്നോളം ദിവസം തീവ്രശ്രമമാണ് ഘാതക സംഘം നടത്തിയത്. സതീഷ് കാലിയ തന്നെയാണ് പത്രപ്രവര്‍ത്തകന്റെ നെഞ്ചിലേക്ക് അഞ്ച് റൗണ്ട് നിറയുതിര്‍ത്തത്. ഹൃദയത്തില്‍ തറച്ച വെടിയുണ്ടയാണ് മരണത്തിനുകാരണമായത്. കൊലയ്ക്കുശേഷം പ്രതികള്‍ കേരളത്തിലെയും മഹാരാഷ്ട്രയിലേയും തമിഴ്നാട്ടിലേയും ക്ഷേത്ര നഗരികളിലാണ് ഒളിവില്‍ കഴിഞ്ഞത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.



