പെണ്‍കുട്ടികളുടെ അമിത മദ്യപാനം ഭയവും ആശങ്കയും ഉണ്ടാക്കുന്നു; ക്ഷമയുടെ പരിധി കഴിഞ്ഞിരിക്കുന്നുവെന്ന് പരീക്കര്‍

 


ADVERTISEMENT

പനാജി: (www.kvartha.com 10.02.2018) പെണ്‍കുട്ടികളുടെ അമിത മദ്യപാനം ഭയവും ആശങ്കയും ഉണ്ടാക്കുന്നുവെന്നും ക്ഷമയുടെ പരിധി കഴിഞ്ഞിരിക്കുന്നുവെന്നും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. പെണ്‍കുട്ടികളില്‍ ബിയറിന്റെ ഉപയോഗം ഏറി വരികയാണെന്നും അദ്ദേഹം പറഞ്ഞു. പനാജിയില്‍ സംസ്ഥാന നിയമസഭ സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോവയിലെ മയക്കുമരുന്ന് മാഫികള്‍ക്കെതിരായ സര്‍ക്കാര്‍ ശക്തമായ നടപടി തുടരുകയാണ്. മയക്കുമരുന്ന് മാഫിയയെ പൂര്‍ണമായും അടിച്ചമര്‍ത്തുന്നതുവരെ സര്‍ക്കാരിന് വിശ്രമമുണ്ടാവില്ല. പോലീസ് ഇതുവരെ 170 പേരെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 പെണ്‍കുട്ടികളുടെ അമിത മദ്യപാനം ഭയവും ആശങ്കയും ഉണ്ടാക്കുന്നു; ക്ഷമയുടെ പരിധി കഴിഞ്ഞിരിക്കുന്നുവെന്ന് പരീക്കര്‍

ചെറിയൊരു അളവ് മയക്കുമരുന്ന് കൈയില്‍ വച്ചാല്‍ പോലും 15 ദിവസമോ ഒരു മാസമോ തടവ് ശിക്ഷ ലഭിക്കാമെന്നും പരീക്കര്‍ അറിയിച്ചു. ഇതെല്ലാം സ്വയം അവസാനിക്കുമെന്ന ധാരണ തനിക്കില്ല. അതേസമയം, കോളജുകളില്‍ മയക്കുമരുന്നിന്റെ അമിതവ്യാപനം ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും പരീക്കര്‍ അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'I've Begun To Fear As Even Girls Have Started Drinking Beer': Manohar Parrikar, Goa, Chief Minister, Girl students, Police, Arrest, National, Politics.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia