റായ്പൂര്‍: (www.kvartha.com 07/02/2015) ഛത്തീസ്ഗഢില്‍ വാലന്റൈന്‍സ് ദിനം ഇനിമുതല്‍ 'മാതൃപിതൃ ദിവസ്' എന്നറിയപ്പെടും. ഫെബ്രുവരി 14 ഇനിമുതല്‍ വാലന്റൈന്‍സ് ദിനം ആയിരിക്കില്ലെന്നും 'മാതൃപിതൃ ദിവസ്' ആയി ആചരിക്കുമെന്നും രമണ്‍ സിങ് ഗവണ്‍മെന്റ് ഔദ്യോഗികമായി അറിയിച്ചു.
ഈ വര്‍ഷം മുതല്‍ വാലന്റൈന്‍സ് ദിനം മാതാപിതാക്കളുടെ ദിവസമായി ആഘോഷിക്കാനാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ തീരുമാനം. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഇനി മുതല്‍ എല്ലാ വര്‍ഷവും ഉണ്ടാകില്ലെന്നും ഗവണ്‍മെന്റ് സ്‌കൂളുകളിലേക്ക് ഡി.പി.ഐ നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് പ്രസ്തുത ദിവസം മാതാപിതാക്കളെ സ്‌കൂളില്‍ വിളിച്ചു വരുത്തി കുട്ടികള്‍ അവരെ മാലയണിയിച്ച് സ്വീകരിക്കുകയും, ആരതി ഉഴിഞ്ഞ് മധുരം നല്‍കുകയും ചെയ്യണം.
രണ്ട് വര്‍ഷം മുമ്പ് മുതല്‍ തന്നെ ഛത്തീസ്ഗഢ് ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ഫെബ്രവരി 14 മാതൃപിതൃ ദിവസമായി ആചരിച്ച് തുടങ്ങിയിരുന്നു. ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആശാറാം ബാപ്പു അന്നത്തെ മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചിരുന്നതനുസരിച്ചാണ് വാലന്റൈന്‍സ് ദിനത്തെ മാതൃപിതൃ ദിനമായി മാറ്റിയത്.
അതേ സമയം വാലന്റൈന്‍സ് ദിനം 'വിദേശ ഉത്സവ'മാണെന്നാണ് ഹിന്ദു മഹാസഭയുടെ
ആരോപണം. അതുകൊണ്ടുതന്നെ വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നാണ് ഹിന്ദുമഹാസഭയുടെ മുന്നറിയിപ്പ്.
ഇന്ത്യയില്‍ പ്രണയിക്കാന്‍ 365 ദിവസങ്ങള്‍ ഉള്ളപ്പോള്‍ ഫെബ്രവരി 14ന് മാത്രം പ്രണയദിനം ആഘോഷിക്കുന്നതെന്തിനാണെന്നാണ് മഹാസഭയുടെ ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗഷിക് ചോദിക്കുന്നത്.

Keywords: It's official: Chhattisgarh renames V-Day as 'Matru-Pitru Diwas', School, Chief Minister, Warning, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.