SWISS-TOWER 24/07/2023

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല, പാര്‍ട്ടി ആരേയും സംരക്ഷിക്കേണ്ടതുമില്ല, പരാതി സത്യമാണോ അല്ലയോ എന്ന് തെളിയിക്കേണ്ടത് ആരോപണ വിധേയന്‍: സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി:(www.kvartha.com 18/06/2019) ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ വിശദീകരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് രംഗത്ത്. സംഭവത്തില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും പരാതി സത്യമാണോ അല്ലയോ എന്ന് തെളിയിക്കേണ്ടത് ആരോപണ വിധേയനാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ പാര്‍ട്ടി ആരേയും സംരക്ഷിക്കേണ്ടതില്ല. ആരോപണവും കേസിന്റെ ഭവിഷ്യത്തുകളും വ്യക്തിപരമായി നേരിടണം. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും ബൃന്ദാകാരാട്ട് വ്യക്തമാക്കി.

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല, പാര്‍ട്ടി ആരേയും സംരക്ഷിക്കേണ്ടതുമില്ല, പരാതി സത്യമാണോ അല്ലയോ എന്ന് തെളിയിക്കേണ്ടത് ആരോപണ വിധേയന്‍: സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്

ദുബൈയിലെ ഡാന്‍സ് ബാറില്‍ ജോലി നോക്കിയിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നും ആ ബന്ധത്തില്‍ എട്ട് വയസുള്ള മകളുണ്ടെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

അതേസമയം യുവതിക്കെതിരെ ബിനോയി കേരള പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും തന്റെ കുട്ടിയുടെ പിതാവ് ബിനോയ് കോടിയേരിയാണെന്ന് തെളിയിക്കാന്‍ ഏതുതരത്തിലുള്ള ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്നും പരാതിക്കാരിയായ 33കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കേരളത്തില്‍ ബിനോയ് തനിക്കെതിരെ നല്‍കിയ കേസിനെ നേരിടുമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കേസ് പിന്‍വലിക്കില്ലെന്നും യുവതി വ്യക്തമാക്കി. മാത്രമല്ല, ബിനോയുമായുള്ള ബന്ധത്തിനു തെളിവുകളുണ്ടെന്നും പരാതിക്കാരി പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Complaint, Brinda karat,Its Kerala leader's son accused of molestation, CPI-M says won't interfere
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia