Court Verdict | പാക്കറ്റിൽ ഒരു ബിസ്‌കറ്റ് കുറവ്; ഐടിസി കമ്പനിയോട് 1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി! വിചിത്രമായ കേസ് ഇങ്ങനെ
Sep 6, 2023, 13:08 IST
ചെന്നൈ: (www.kvartha.com) കൗതുകകരമായ കേസിൽ, പാക്കറ്റിൽ ഒരു ബിസ്‌കറ്റ് കുറവായതിന് കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടിസി കമ്പനിയോട് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് തമിഴ് നാട് തിരുവള്ളൂർ ജില്ലാ ഉപഭോക്തൃ കോടതിയുടെ വിധി. കൂടാതെ, ആ പ്രത്യേക ബാച്ച് ബിസ്‌കറ്റുകളുടെ വിൽപനയും കോടതി തടഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മണാലി സന്ദർശിച്ച ചെന്നൈയിലെ ഡില്ലിബാബു എന്നയാൾ ഒരു റീട്ടെയിൽ കടയിൽ നിന്ന് 'സൺ ഫെസ്റ്റ് മേരി ലൈറ്റ്' ബിസ്‌കറ്റ് വാങ്ങിയിരുന്നു.
അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് നൽകാനാണ് ഇത് വാങ്ങിയത്. 16 ബിസ്‌കറ്റുകളുണ്ടെന്ന് പാക്കറ്റിൽ എഴുതിയിരുന്നെങ്കിലും 15 എണ്ണം മാത്രമാണ് ലഭിച്ചതെന്നാണ് ഡില്ലിബാബുവിന്റെ പരാതി. വിശദീകരണത്തിനായി ഇദ്ദേഹം കടയിലും ഐടിസിയിലും ബന്ധപ്പെട്ടപ്പോൾ കൃത്യമായ പ്രതികരണമുണ്ടായില്ലെന്നും ഐടിസി ലിമിറ്റഡ് പ്രതിദിനം 50 ലക്ഷം പാക്കറ്റുകൾ നിർമ്മിക്കുന്നുണ്ടെന്നും ഓരോ ബിസ്‌ക്കറ്റിനും 75 പൈസയാണ് വിലയെന്നും ഓരോ ദിവസവും 29 ലക്ഷം രൂപയിലധികം പൊതുജനങ്ങളിൽ നിന്ന് കമ്പനി പിരിച്ചെടുത്തതായും കണക്കുകൾ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം തന്റെ പരാതിയിൽ പറഞ്ഞു.
അതേസമയം ബിസ്‌കറ്റ് തൂക്കത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് വിൽക്കുന്നതെന്നും ബിസ്‌കറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും കമ്പനി വാദിച്ചു. 76 ഗ്രാം ഉണ്ടെന്നാണ് ബിസ്‌കറ്റ് പാക്കറ്റിന്റെ പരസ്യം. എന്നാൽ, കമീഷൻ ഓരോ ബിസ്‌കറ്റും തൂക്കിയപ്പോൾ 74 ഗ്രാം മാത്രമാണ് ഉള്ളതെന്ന് കണ്ടെത്തി. 2011ലെ ലീഗൽ മെട്രോളജി ചട്ടങ്ങൾ പ്രകാരം മുൻകൂട്ടി പാക്ക് ചെയ്‌ത സാധനങ്ങളുടെ കാര്യത്തിൽ പരമാവധി 4.5 ഗ്രാം കുറവ് അനുവദനീയമാണെന്ന് ഐടിസിയുടെ അഭിഭാഷകൻ പറഞ്ഞു.
ഇത് അംഗീകരിക്കാതെ, അസ്ഥിര സ്വഭാവമുള്ള ഉൽപന്നങ്ങൾക്ക് മാത്രമേ ഇത്തരം ഇളവ് ബാധകമാകൂവെന്നും കാലക്രമേണ ഭാരം കുറയാത്ത ബിസ്‌കറ്റ് പോലുള്ള ഇനങ്ങൾക്ക് ഇത് ബാധകമല്ലെന്നും കോടതി വ്യതമാക്കി. തുടർന്ന് ഉപഭോക്താവിന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകാൻ ഐടിസി ലിമിറ്റഡിനോട് ഉപഭോക്തൃ കോടതി നിർദേശിച്ചു. പരാതിക്കാരന്റെ കോടതി ചിലവുകൾക്കായി കമ്പനി 10,000 രൂപ കൂടി നൽകാനും ഉത്തരവിട്ടിട്ടുണ്ട്.
Keywords: Consumer Court, ITC Limited, Compensation, Sun Feast Marie Light, Biscuit, Consumer Act, Metrology, Fine, ITC Limited to pay ₹1 lakh compensation to customer, Here's why.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.