SWISS-TOWER 24/07/2023

ഇന്തോ-ടിബറ്റന്‍ പോലീസ് ക്യാമ്പില്‍ സംഘര്‍ഷം; മരിച്ചവരില്‍ മലയാളിയും

 


റായ്പുര്‍: (www.kvartha.com 04.12.2019) ഇന്തോ-ടിബറ്റന്‍ പോലീസ് ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയും. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ കോണ്‍സ്റ്റബിളായ കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് അയ്യപ്പന്‍ ചാലില്‍ ബാലന്‍-സുമ ദമ്പതികളുടെ മകന്‍ (30) ബിജീഷ് ആണ് മരിച്ചത്.

ആറു മാസം മുമ്പാണ് ബിജീഷ് അവസാനമായി നാട്ടില്‍ വന്നത്. ഭാര്യ അമൃത, മകള്‍: ദക്ഷ (മൂന്ന് വയസ്). മറ്റൊരു മലയാളിക്ക് പരിക്കേറ്റിട്ടുമുണ്ട്. തിരുവനന്തപുരം സ്വദേശിയായ എസ് ബി ഉല്ലാസിനാണ് പരിക്കേറ്റത്.

ഇന്തോ-ടിബറ്റന്‍ പോലീസ് ക്യാമ്പില്‍ സംഘര്‍ഷം; മരിച്ചവരില്‍ മലയാളിയും

ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് നരിയന്‍പൂരിലെ ഐ ടി ബി പിയുടെ 45-ാമത്തെ ബറ്റാലിയനിലെ കേദാര്‍നാര്‍ ക്യാമ്പിലാണ് സംഭവമെന്ന് ബസ്തര്‍ റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുന്ദര്‍ രാജ് പറഞ്ഞു.

ഛത്തീസ്ഗഢിലെ നാരയാണ്‍പുര്‍ ജില്ലയിലെ ക്യാമ്പില്‍ സേനാംഗങ്ങള്‍ തമ്മിലുണ്ടായ വെടിവെയ്പില്‍ ബിജീഷടക്കം ഏഴു പേരാണ് മരിച്ചത്. വെടിവെപ്പില്‍ പരിക്കേറ്റ മൂന്നു പേരെ റായ്പുരിലെ ആശുപത്രിയിലേക്ക് മാറ്റി.

ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 45 ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ മുസുദുള്‍ റഹ്മാന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയായിരുന്നു.

മുസ്ദുള്‍ റഹ്മാനും വെടിയേറ്റ് മരിച്ചിട്ടുണ്ട്. അതേസമയം ഇയാള്‍ സ്വയം വെടിവെച്ചതാണോ മറ്റുള്ളവരുടെ വെടിയേറ്റ് മരിച്ചതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഛത്തീസ്ഗഢ് പോലീസ് അധികൃതര്‍ അറിയിച്ചു.

ഇയാള്‍ക്ക് സഹപ്രവര്‍ത്തകരുമായി മുന്‍വൈരാഗ്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍ അവധി ലഭിക്കാത്തതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് സംശയിക്കുന്നുവെന്നും സംഭവം അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.

കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളും ഒരാള്‍ ഹിമാചല്‍ പ്രദേശുകാരനും മറ്റൊരാള്‍ പഞ്ചാബ് സ്വദേശിയുമാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാരായണ്‍പൂര്‍ പോലീസ് സൂപ്രണ്ട് മോഹിത് ഗാര്‍ഗ് സ്ഥലത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  ITBP jawan opens fire at colleagues, Kerala man amongst six killed,News, Clash, Police, Injured, Dead, Malayalees, Gun attack, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia