Jobs | ബിരുദ വിദ്യാർഥികൾക്ക് സന്തോഷ വാർത്ത: 2023-24 സാമ്പത്തിക വർഷത്തിൽ ഐടി-ടെക് മേഖലയിൽ 1.55 ലക്ഷം പുതുമുഖങ്ങൾക്ക് ജോലി ലഭിക്കുമെന്ന് റിപ്പോർട്ട്
Dec 20, 2023, 10:27 IST
ന്യൂഡെൽഹി: (KVARTHA) 2023-24 സാമ്പത്തിക വർഷത്തിൽ 1.55 ലക്ഷം പുതുമുഖങ്ങൾക്ക് ഐടി -ടെക് മേഖലയിൽ ജോലി ലഭിക്കുമെന്ന് പ്രതീക്ഷ . 2022-23 സാമ്പത്തിക വർഷത്തിൽ 2.3 ലക്ഷം പുതുമുഖങ്ങൾക്ക് ഈ മേഖലയിൽ ജോലി ലഭിച്ചു. ടീംലീസ് ഡിജിറ്റലിന്റെ റിപ്പോർട്ട് പ്രകാരം ഐടി-ടെക് മേഖലയിൽ ജോലി തേടുന്ന ബിരുദധാരികളിൽ 45 ശതമാനം മാത്രമാണ് യോഗ്യതയുള്ളത്.
നിലവിൽ 15 ലക്ഷത്തോളം എൻജിനീയറിംഗ് ബിരുദധാരികൾ ഐടി, ടെക് മേഖലകളിൽ സജീവമായി ജോലി തേടുന്നുണ്ടെങ്കിലും വിപണിയിലെ മാന്ദ്യവും കഴിവിനെ കുറിച്ചുള്ള ശക്തമായ വിലയിരുത്തലും തൊഴിൽ സാഹചര്യത്തെ പ്രക്ഷുബ്ധമാക്കിയെന്നും റിപ്പോർട്ട് പറയുന്നു .
നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഐടി വ്യവസായം 10 ശതമാനം എൻജിനീയറിങ് ബിരുദധാരികളെ റിക്രൂട്ട് ചെയ്തേക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേ സമയം, ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ (BCG) റിപ്പോർട്ട് അനുസരിച്ച്, 26 ശതമാനം ഇന്ത്യൻ ജീവനക്കാരും അടുത്ത വർഷം നിലവിലെ സ്ഥാപനങ്ങൾ വിട്ടേക്കും. ആഗോളതലത്തിൽ 28 ശതമാനം ജീവനക്കാരും സജീവമായി ജോലി അന്വേഷിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
കമ്യൂണിക്കേഷൻ, പ്രോബ്ലം സോൾവിങ്, ടീം വർക്ക്, ഇമോഷണൽ ഇന്റലിജൻസ്, ഹാർഡ് സ്‌കിൽസ് തുടങ്ങിയവയ്ക്ക് തൊഴിൽ വിപണിയിൽ വലിയ ഡിമാന്റുണ്ട്. പ്രോഗ്രാമിംഗ് ലാൻഗേജ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡാറ്റ അനലിറ്റിക്‌സ് എന്നിവയിൽ സാങ്കേതിക വൈദഗ്ധ്യം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഡിജിറ്റൽ ആപ്റ്റിറ്റ്യൂഡ്, ഡിജിറ്റൽ ടൂളുകളും സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുന്നതിലുള്ള പ്രാവീണ്യവും ജോലി ലഭിക്കാനുള്ള മികച്ച അവസരമാണ്.
Keywords: News, National. New Delhi, Jobs, IT Industry, Career, Students, IT, Tech, Report, IT industry likely to hire 1.55 lakh freshers in FY24 as against 2.3 lakh in FY23: Report.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.