PSLV-C54 | ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പെടെ 9 ഉപഗ്രഹങ്ങളുമായി കുതിച്ച പിഎസ്എല്‍വി-സി 54 ദൗത്യം വിജയകരം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പെടെ ഒന്‍പത് ഉപഗ്രഹങ്ങളുമായി കുതിച്ച പിഎസ്എല്‍വി-സി 54 ദൗത്യം വിജയകരം. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നു ശനിയാഴ്ച രാവിലെ 11.56നാണ് പിഎസ്എല്‍വി റോകറ്റിന്റെ വിക്ഷേപണം നടന്നത്. 1172 കിലോ ഭാരമുള്ള ഓഷ്യന്‍സാറ്റാണ് ഈ വിക്ഷേപണത്തിലെ ഏറ്റവും പ്രധാന ഉപഗ്രഹം. മറ്റുള്ളവ നാനോ സാറ്റലൈറ്റുകളാണ്. പിഎസ്എല്‍വി എക്സ്എല്‍ പതിപ്പിന്റെ 24-മത് വിക്ഷേപണമാണിത്.

ഇതുള്‍പെടെയുള്ള ഒന്‍പത് ഉപഗ്രഹങ്ങളും വ്യത്യസ്ത ഭ്രമണപഥത്തില്‍ സ്ഥാപിക്കുന്ന ദൈര്‍ഘ്യമേറിയ പ്രക്രിയയും ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്. ഓര്‍ബിറ്റ് ചേഞ്ച് ത്രസ്റ്ററുകള്‍ (ഒസിടി) ഉപയോഗിച്ച് ഭ്രമണപഥം മാറ്റിയാണ് ഇതു സാധ്യമാവുക. വിക്ഷേപണം കഴിഞ്ഞ് ഏകദേശം 20 മിനിറ്റിനുള്ളില്‍ 742 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയ ശേഷം ഓഷ്യന്‍സാറ്റ് വേര്‍പെട്ടു.

PSLV-C54 | ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പെടെ 9 ഉപഗ്രഹങ്ങളുമായി കുതിച്ച പിഎസ്എല്‍വി-സി 54 ദൗത്യം വിജയകരം


വരും മണിക്കൂറുകളില്‍ ഓര്‍ബിറ്റ്-ചേഞ്ച് ത്രസ്റ്ററുകള്‍ രണ്ട് തവണ പ്രവര്‍ത്തിപ്പിച്ച് വിക്ഷേപണ വാഹനത്തിന്റെ ഭ്രമണപഥം ക്രമീകരിച്ച ശേഷം വരുന്ന മണിക്കൂറുകളില്‍ മറ്റുള്ള നാനോ സാറ്റലൈറ്റുകള്‍ ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് വിവിധ ഓര്‍ബിറ്റുകളിള്‍ വിന്യസിക്കും. ഇസ്രോയുടെ ദൈര്‍ഘ്യമേറിയ ദൗത്യങ്ങളില്‍ ഒന്നായിരിക്കും ഇത്.

റോകറ്റ് 516 കിലോമീറ്ററിലേക്കു താഴ്ത്തിയാണ് അടുത്ത ഉപഗ്രഹം സ്ഥാപിക്കുന്നത്. അവസാന ഉപഗ്രഹം 528 കിലോമീറ്റര്‍ ഉയരത്തിലാണു സ്ഥാപിക്കുന്നത്. ഓഷ്യന്‍സാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം-6 (ഇഒഎസ്6). മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങളും പുതിയ ഉപഗ്രഹത്തിലുണ്ടാവും. സമുദ്രങ്ങളെ കുറിച്ച് പഠിക്കുന്നതിനും കാലാവസ്ഥാ നിരീക്ഷണത്തിനും വേണ്ടിയാണ് ഓഷ്യന്‍സാറ്റ് ഉപഗ്രങ്ങള്‍ തയാറാക്കായിരിക്കുന്നത്.

ഇന്‍ഡ്യയുടെ സഹകരണത്തോടെ ഭൂടാന്‍ വികസിപ്പിച്ച ഉപഗ്രഹം ഐഎന്‍എസ് 2ബി, സ്വകാര്യ സ്റ്റാര്‍ടപ് പിക്‌സല്‍ ഇന്‍ഡ്യയുടെ 'ആനന്ദ്', ബഹിരാകാശ സ്റ്റാര്‍ടപ് ആയ ധ്രുവ സ്പേസിന്റെ 'തൈബോള്‍ട്' (രണ്ട് ഉപഗ്രഹങ്ങള്‍) യുഎസിന്റെ സ്‌പേസ് ഫ്‌ളൈറ്റ് ഇന്‍ക് വികസിപ്പിച്ച നാല് ഉപഗ്രഹങ്ങള്‍ എന്നിവയാണ് ശനിയാഴ്ച ഭ്രമണപഥത്തിലെത്തിയത്. ഇഒഎസ്, ഐഎന്‍എസ് 2ബി എന്നിവ ഒഴികെ മറ്റുള്ളവയെല്ലാം വാണിജ്യ വിക്ഷേപണങ്ങളാണ്.

Keywords: Isro’s PSLV-C54 places earth observation satellite EOS-06 in orbit; mission continues, Chennai, News, Satelite, Researchers, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script