ISRO | 12 ദിവസത്തിനുള്ളില്‍ അതിവേഗത്തില്‍ 5.4 സെന്റീമീറ്റര്‍ മുങ്ങി; ജോഷിമഠിന്റെ വലിയൊരു ഭാഗം പൂര്‍ണമായും ഇടിഞ്ഞുതാഴുമെന്ന മുന്നറിയിപ്പുമായി ഐഎസ്ആര്‍ഒ; വിള്ളലുകള്‍ ശാസ്ത്രസംഘം വിശദമായി പരിശോധിക്കുന്നു
Jan 13, 2023, 10:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ജോഷിമഠിന്റെ വലിയൊരു ഭാഗം പൂര്‍ണമായും ഇടിഞ്ഞുതാഴുമെന്ന ഭയപ്പെടുത്തുന്ന മുന്നറിയിപ്പുമായി ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയുടെ നാഷനല്‍ റിമോട് സെന്‍സിങ് സെന്ററാണ് (എന്‍ആര്‍എസ്സി) ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ വിലയിരുത്തി പ്രാഥമിക റിപോര്‍ട് സമര്‍പിച്ചത്. ഐഎസ്ആര്‍ഒയുടെ കാര്‍ടോസാറ്റ് 2എസ് ഉപഗ്രഹമാണ് ചിത്രങ്ങളെടുത്തത്.
ഭൂമി ഇടിഞ്ഞുതാഴുന്നതിന്റെ വേഗം വര്‍ധിക്കുന്നുവെന്നും മുന്നറിയിപ്പില്‍ പറയുന്നു. 2022 ഡിസംബര്‍ 27 മുതല്‍ ഈവര്‍ഷം ജനുവരി 8 വരെ 12 ദിവസത്തിനുള്ളില്‍ 5.4 സെന്റീമീറ്റര്‍ ഇടിഞ്ഞുതാണു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ആകെ 8.9 സെന്റീമീറ്റര്‍ മാത്രം ഇടിഞ്ഞു താഴ്ന്ന അവസ്ഥയില്‍നിന്നാണ് ഈ അടുത്ത ദിവസങ്ങളില്‍ ഭൂമി താഴ്ന്നുപോയതിന്റെ വേഗത കൂടിയത്.
ജോഷിമഠ് ഓലി റോഡും ഇടിഞ്ഞു താഴും. സൈന്യത്തിന്റെ ഹെലിപാഡും നരസിംഹ ക്ഷേത്രവും ഉള്‍പെടെ ജോഷിമഠ് നഗരഭാഗം മുഴുവന്‍ താഴുന്നതായി ഉപഗ്രഹ ചിത്രങ്ങളില്‍നിന്നു വ്യക്തമാണ്. വീടുകളിലും റോഡുകളിലും രൂപപ്പെട്ട വിള്ളലുകളും മറ്റും ശാസ്ത്രസംഘം വിശദമായി പരിശോധിക്കുന്നു. വിശദ റിപോര്‍ട് ഉടനടി സമര്‍പിക്കും.
Keywords: News,National,India,New Delhi,Top-Headlines,Trending,ISRO, Isro's preliminary report, satellite images show entire Joshimath may sink
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

