ISRO | ബഹിരാകാശത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റം പരീക്ഷണം വിജയിപ്പിച്ച് ഐ എസ് ആര്‍ ഒ
Jan 5, 2024, 14:45 IST
ചെന്നൈ: (KVARTHA) ബഹിരാകാശത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പരീക്ഷണം വിജയകരമെന്ന് ഐ എസ് ആര്‍ ഒ. പി എസ് എല്‍ വി വിക്ഷേപിച്ച ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റം (FCPS) പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റര്‍ ഉയരത്തില്‍ 180 വാള്‍ട് വൈദ്യുതിയാണ് ഫ്യുവല്‍ സെല്‍ ഉല്‍പാദിപ്പിച്ചത്. ഇസ് റോയുടെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (VSSC) ആണ് ഫ്യുവല്‍ സെല്‍ നിര്‍മിച്ചത്.
പുതുവര്‍ഷ ദിനത്തില്‍ ദൗത്യം പി എസ് എല്‍ വി സി 58 എക്‌സ്‌പോസാറ്റ് (എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ്) റോകറ്റ് വിക്ഷേപിച്ചിരുന്നു. ഈ റോകറ്റിന്റെ അവസാന ഭാഗത്ത് പി ഒ ഇ എം എന്ന മൊഡ്യൂളുണ്ടായിരുന്നു. ഈ മൊഡ്യൂളിലാണ് 10 ഉപഗ്രഹങ്ങള്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം വി എസ് എസ് സി ആണ് നിര്‍മിച്ചത്. അതില്‍ ഒന്നാണ് എഫ് സി പി എസ്. ഇതാണ് വിജയകരമായതെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.
ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദിക്കുന്നതെന്നും ഇതില്‍ നിന്ന് പുറംതള്ളുന്നത് ജലം മാത്രമാണെന്നും മറ്റു തരത്തിലുള്ള ഒരു വാതകവും പുറംതള്ളുന്നില്ലെന്നും ഐ എസ് ആര്‍ ഒ വ്യക്തമാക്കി. നിര്‍ദിഷ്ട സ്‌പേസ് സ്റ്റേഷന് വൈദ്യുതി ലഭ്യമാക്കാനും വെള്ളം ശുദ്ധീകരിക്കാനും ഈ പദ്ധതി വഴി കഴിയും. ഭാവിയില്‍ ബഹിരാകാശ പദ്ധതികളില്‍ ബാകപ് സിസ്റ്റമായും ഇത് ഉപയോഗിക്കാന്‍ കഴിയും.

Keywords: Isro's fuel cell that could power India's space station works flawlessly in space, Chennai, News, Isro's Fuel Cell, Space Station Works, Research, Water, New Year, Power, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.